എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം
പാരിസ്ഥിതിക പ്രശ്നങ്ങൾ കൊണ്ട് ലോകം ഇന്ന് നട്ടംതിരിയുകയാണ് .അങ്ങനെയിരിക്കെ ഈ നൂറ്റാണ്ടിൽ വന്ന ഒരു മഹാ വ്യാധിയാണ് കോവിഡ് 19. ചൈനയിലെ വുഹാനിൽ നിന്നാണ് രോഗം കണ്ടു തുടങ്ങിയതെങ്കിലും ഇത് എത്തിപ്പെടാത്ത രാജ്യങ്ങൾ ഇനിയില്ല. വലിയ വികസന രാജ്യങ്ങളായ ഇറ്റലി,അമേരിക്ക,ഇറാൻ,അറബ് രാഷ്ട്രങ്ങൾ അടക്കം കൊറോണക്ക് മുന്നിൽ മുട്ടുകുത്തി.രോഗബാധിതർ ഇല്ലാത്ത രാജ്യങ്ങൾ വിരലിലെണ്ണാൻ മാത്രം.ഈ കോവിഡ് 19 എന്ന മഹാവ്യാധിയുടെ കാലത്ത് ഈ രോഗത്തിന് ഏറ്റവും ആവശ്യം വ്യക്തി ശുചിത്വമാണ്.

ഒരുപാട് രാജ്യങ്ങളിൽ രോഗം ഉണ്ടെങ്കിലും കോവിഡ് 19 നോട് നന്നായി പ്രതികരിക്കുന്നത് ഇന്ത്യയാണ് .ഇന്ത്യയിലെ സംസ്ഥാനമായ കേരളമാണ് പ്രതിരോധിക്കുന്നതിൽ മുൻപന്തിയിൽ. നിശ്ചിത കാലയളവിൽ നീണ്ടുനിൽക്കുന്ന ലോക്‌ഡൗണിൽ ആണ് നാം ഓരോരുത്തരും.അതുകൊണ്ടുതന്നെ രോഗ വ്യാപനത്തിൽ കുറവും രോഗമുക്തി നേടിയവരും ഉണ്ട് കേരളത്തിൽ.കേരളത്തിന്റെ പ്രതിരോധം കണ്ട് വലിയ രാജ്യങ്ങൾ പോലും അത്ഭുതപ്പെടുകയാണ്. കോവിഡ് 19 നെ പ്രതിരോധിക്കാനായി നമുക്കും ചേർന്നു നിൽക്കാം. കേന്ദ്ര ഗവൺമെന്റ്നോടും ആരോഗ്യമന്ത്രാലയങ്ങളോടും കൂടെ കാത്തിരിക്കാം ശുഭ ദിവസങ്ങൾക്കായി .

അംജദ് എം പി
4 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം