എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

വായു, വെള്ളം,ആകാശം,ഭൂമി,വനങ്ങൾ എന്നിവ ചേർന്നതാണ് പരിസ്ഥിതി.പരിസ്ഥിതി സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു കാരണം പരിസ്ഥിതി ഇല്ലെങ്കിൽ നാം മനുഷ്യർ ഇല്ല. ജല മലിനീകരണം പല വിധത്തിൽ നടക്കുന്നു.കപ്പലിൽ നിന്ന് ഉണ്ടാകുന്ന എണ്ണ ചോർച്ച ജലത്തെ മലിനമാക്കുന്നു.കപ്പൽ യാത്രക്കാർ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കടൽ ജീവികളുടെ നാശത്തിന് കാരണമാകുന്നു.പല കടൽ ജീവികൾക്കും അഭയമാകുന്ന പവിഴപ്പുറ്റുകൾ നശിക്കുന്നു.പുഴവെള്ളം മലിനമാകാൻ കായൽ ടൂറിസം കാരണമാകുന്നു.വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ,പുഴയിലെ അലക്ക്‌,കുളി എന്നിവയും പുഴ വെള്ളത്തെ മലിനമാക്കുന്നു.പാടങ്ങളും നീർച്ചാലുകളും നികത്തപ്പെടുന്നത് കാരണം പല ജീവികൾക്കും അവയുടെ ആവാസ വ്യവസ്ഥ തന്നെ നഷ്ടപ്പെടുന്നു.പല തരത്തിലുള്ള കീടനാശിനികൾ കൃഷിക്ക് ഉപയോഗിക്കുന്നതിനാൽ ഭൂമി മലിനമാക്കുന്നു.അങ്ങനെ മനുഷ്യർക്ക് തന്നെ അത് ദോഷമായി ഭവിക്കുന്നു. വന നശീകരണം മഴ കുറയുന്നതിനും അത് വഴി വരൾച്ചക്കും കാരണമാകുന്നു. നാം ഒന്ന് മനസ്സ് വെച്ചാൽ നമ്മുടെ പരിസ്ഥിതി നമുക്ക് സംരക്ഷിക്കാനാകും.
I. നടപ്പ് ശീലമാക്കുക
II. പൊതു ഗതാഗതം ഉപയോഗിക്കുക
III. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക
IV. ജലാശയങ്ങൾ സംരക്ഷിക്കുക
V. ജീവ ജാലങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുക
പരിസ്ഥിതി സംരക്ഷണത്തിൽ നമ്മൾ വിദ്യാർത്ഥികൾക്കും പങ്ക് ചേരാം വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കുക,ബോധ വൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക. ഇങ്ങനെ നല്ലൊരു നാളെക്കായി നമുക്കൊരുമിച്ചു മുന്നേറാം

ബാസിൽ എം
4 C എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം