എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ നാടുവാണീടുംകാലം
മനുഷ്യരെല്ലാവരും വീട്ടിൽ തന്നെ
ആർഭാടമില്ലാ ആഘോഷമില്ലാ
പുറത്തേക്കിറങ്ങാൻ തിരക്കുമില്ലാ
ബഹളവുമില്ലാ വർഗീയതയില്ലാ
എല്ലാ മതസ്ഥരും ഒറ്റക്കെട്ടാ
ലീവില്ലെന്ന പരാതിയും തീർന്നു
ലീവതോ വേണ്ടോളം കിട്ടിയില്ലേ
ഫാസ്റ്റ്ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞിക്കും ചമ്മന്തിക്കും രുചിയതേറെ
കല്യാണ വീട്ടിലും ആരുമില്ലാ
മരണ വീട്ടിലും ആരുമില്ലാ.
സോപ്പിട്ടു കൈകൾ കഴുകികൊണ്ടും
അകലങ്ങൾ നന്നായി പാലിച്ചുകൊണ്ടും
ഓടിക്കാം നമുക്കാ വൈറസിനെ
അതിനായ് പൊരുതേണം നമ്മളെല്ലാം.
ജാഗ്രതയോടെ നമ്മുടെ കേരളം.
പോലീസിനും ആരോഗ്യവകുപ്പിനും
ഗവൺമെന്റിനും പിന്നെ നാട്ടുകാർക്കും
കൊടുക്കാം നമുക്കഭിനന്ദനങ്ങൾ
ജാഗ്രത കൈവിടല്ലേ കൂട്ടുകാരെ..

 

ഇൻഷാ ഫാത്തിമ കെ
2 സി എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത