എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

ഒരു ഗ്രാമത്തിൽ അപ്പുവും അവന്റെ കൂട്ടുകാരി മീനുവും താമസിച്ചിരുന്നു.ഒരു ദിവസം അവൻ പുറത്തിറങ്ങി കളിക്കുകയായിരുന്നു.കളിച്ച് കഴിഞ്ഞു വൃത്തിയാകാതെ ഭക്ഷണം കഴിക്കുകയും ചെയ്തു.അപ്പോൾ അത് മീനു കണ്ടു.അവൾ ആലോചിച്ചു എന്നാലും അവൻ ദുഃശീലം കാണിച്ച് നടക്കുന്നത് ഇപ്പോഴും എനിക്ക് മനസ്സിലായില്ല.അവനോട് എങ്ങനെ പറയണം ഈ ദുഃശീലം മാറ്റാൻ .അവൾ അപ്പുവിനെ വിളിച്ചു .അപ്പൂ നിനക്ക് ദുഃശീലം നിർത്തിക്കൂടെ .ഇതിനു വല്ല അസുഖവും വന്നാൽ നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും..ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അവൻ വല്ലാതെ ക്ഷീണിച്ച് നടക്കുന്നത് മീനു കണ്ടു.അപ്പൂ നിനക്കെന്താ ?എനിക്ക് എന്തോ വയ്യ .ഇപ്പോൾ പുറത്തിറങ്ങിയാൽ ഒരു അസുഖം ബാധിക്കും .കൊറോണ വൈറസ് എന്ന രോഗം.ഈ രോഗം അവനു ബാധിച്ചു .അപ്പോൾ അവനെ ആശുപത്രിയിൽ കൊണ്ടുപോയി അവിടെനിന്നും പരിശോധിച്ചപ്പോൾ പോസിറ്റീവ് ആയി .അപ്പോൾ അപ്പു വിചാരിച്ചു എന്റെ കൂട്ടുകാരി മീനു എനിക്ക് നഷ്ടപ്പെടുമോ?വിവരം അറിഞ്ഞു മീനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകീ .ഞാൻ പറഞ്ഞത് കേൾക്കാത്തതുകൊണ്ടല്ലേ അവന് അസുഖം വന്നത് .ദിവസങ്ങൾ കഴിഞ്ഞു.വീണ്ടും രക്തം പരിശോധിച്ചു അപ്പോൾ നെഗറ്റീവ് ആയിരുന്നു.അവൻ വീട്ടിലെത്തി.മീനു വന്നു.ഇനി നീ വീടിനു പുറത്തിറങ്ങരുത്.വീടിന്റെ ഉള്ളിൽ നിന്നും കളിക്കുന്ന കളികൾ കളിച്ചാൽ മതി.അവൻ എല്ലാം അനുസരിച്ചു .മീനു സന്തോഷത്തോടെ വീട്ടിലേക്കു പോയി.

ദിശ്‍ന.ടി.കെ
4 C എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ