എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/പ്രകൃതി ഒരു വരദാനം

പ്രകൃതി ഒരു വരദാനം


സുന്ദരമായ ഈ പ്രകൃതി ദൈവത്തിൻറെ അപാരമായ ഒരു അനുഗ്രഹമാണ് .നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം ഈ പ്രകൃതിയിൽ ഉണ്ട് ,നമുക്ക് ശ്വസിക്കാൻ ആവശ്യമായ വായുവും ,ശുദ്ധജലവും, ഭക്ഷണവും, പ്രകൃതിയിൽ നിന്നും നമുക്ക് ലഭ്യമാകുന്നു. ഇത്രയും . അനുഗ്രഹീതമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് പ്രകൃതി നമുക്ക് ഗുണകരം ആവാൻ നാം പ്രകൃതിയെ ഗുണകരമായ രീതിയിൽ സംരക്ഷിച്ചാൽ മാത്രം മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചു മരങ്ങൾ ധാരാളം നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ നശിപ്പിക്കാതെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം
ഭൂമിയിൽ ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കുന്നത് ഭൂമിയിൽ ഒക്സിജൻ്റെ. അളവ് വർദ്ധിപ്പിക്കുന്നു. ഇത് പ്രകൃതിക്കും മനുഷ്യർക്കും മൃഗങ്ങൾക്കും മറ്റെല്ലാ ജീവജാലങ്ങൾക്കും ഉപകാരപ്രദം ആകുന്നു. ഭൂമിയിൽ ചൂടിനെ അമിതമായ വർദ്ധനവ് കുറക്കുന്നതിനും ശരിയായ കാലാവസ്ഥ ലഭിക്കുന്നതിനും ശുദ്ധമായ ജലം ലഭിക്കുന്നതിനും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം കരയെ സംരക്ഷിച്ചും അന്തരീക്ഷത്തെ സംരക്ഷിച്ചും ജലത്തെ സംരക്ഷിച്ചും നമുക്ക് പ്രകൃതിയെ സംരക്ഷിക്കുന്നതിൽപങ്കാളികളാകാം. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് .നമുക്ക് എല്ലാവർക്കും പ്രകൃതിയെ സംരക്ഷിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു.

ജാലിബ ബിയ്യ. കെ
3.A എ എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം