എ.എം.എൽ.പി.എസ്.കുളമുക്ക്/അക്ഷരവൃക്ഷം/ഒത്തൊരുമിച്ച് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമിച്ച് പോരാടാം

 
 ഒരു ഗ്രാമത്തിൽ അപ്പു എന്ന കുട്ടി ഉണ്ടായിരുന്നു. അവന് ഒരുപാട് കൂട്ടുകാരുണ്ട് അവർ എന്നും അപ്പുവിനെ വീടിനടുത്തുള്ള ആൽമരച്ചുവട്ടിൽ ഒത്തുകൂടും ആയിരുന്നു അവർ ധാരാളം കഥകൾ പറയും കളിച്ചു രസിക്കും. പതിവുപോലെ അപ്പു കളിക്കാനായി ആലിൻ ചുവട്ടിൽ എത്തി ഒരുപാട് സമയം കാത്തിരുന്നിട്ടും കൂട്ടുകാർ ആരും വന്നില്ല. അപ്പുവിന് സങ്കടമായി. അവൻ കൂട്ടുകാരനായ രാമുവിനെ കാണാൻ പോയി. നടന്നുനടന്ന് അവൻ രാമുവിനെ വീട്ടിലെത്തി , രാമു രാമു, അവൻ നീട്ടിവിളിച്ചു ശബ്ദം കേട്ട് രാമു പുറത്തേക്കു വന്നു രാമുവിനെ കണ്ടതും അപ്പു ചോദിച്ചു നീ എന്താ കളിക്കാൻ വരാതിരുന്നത് ഇത് കേട്ട് രാമു പറഞ്ഞു അപ്പു നീ ഒന്നും അറിഞ്ഞില്ലേ നമ്മുടെ നാട്ടിൽ കൊറോണ എന്നുപറയുന്ന രോഗം പടർന്നു പിടിച്ചിരിക്കുകയാണ്. കൊറോണ യെ കോവിഡ് 19 എന്നാണ് പറയുന്നത്. ഇത് ആദ്യം ഉൽഭവിച്ചത് ചൈനയിലാണ് പിന്നീട് സ്പെയിൻ, ജർമ്മനി, അമേരിക്ക തുടങ്ങി എല്ലാ രാജ്യങ്ങളിലും എത്തി. ഇപ്പോൾ നമ്മുടെ ഈ കൊച്ചു കേരളത്തിലും ഇപ്പോൾ തൊട്ടടുത്തു വരെയും. ഇതുകേട്ട് അപ്പുവിന് പേടിയായി അപ്പോൾ രാമു പറഞ്ഞു പേടിക്കേണ്ട ജാഗ്രത മതി. കോവിഡ് 19 എന്ന വൈറസിനെ തുരത്താൻ നമ്മൾ വീടുകളിൽ ഇരുന്നേ മതിയാവൂ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുകയും വേണം. അപ്പോൾ അപ്പു പറഞ്ഞു ഇനിമുതൽ ഞാൻ പുറത്തിറങ്ങിയില്ല. കൊറോണ ക്കെതിരെ പോരാടും. രാമുവിന് സന്തോഷമായി അവൻ അപ്പുവിനെ യാത്രയാക്കി അവൻ അപ്പുവിനെ കൈകൾ കഴുകാൻ ഓർമിപ്പിച്ചു

                        
        


ഫാത്തിമ ലിയാന. യു
3 A എ.എം.എൽ.പി.എസ്.കുളമുക്ക്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ