എ.എം.എൽ.പി.എസ്.കുറ്റിപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള കുളം (ചോല) മഴക്കാലമായാൽ നിറഞ്ഞൊഴുകുന്നത് തൗക്കത്ത് സ്‌കൂളിന് സമീപത്തുകൂടിയാണ്. ഈ ചോലയിലെ വെള്ളവും മീനുകളും തൗക്കത്ത് സ്‌കൂളിൽ നിന്ന് പഠിച്ചുപോയ കുട്ടികളുടെ മനസ്സിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് നിസ്ക്കരിക്കുന്നതിനായി കാര്യാടൻ കുടുംബക്കാരുടെ സ്ഥലത്ത് ജമാലുദ്ദീൻ കാക്കയുടെ (അയമുട്ടി മൊല്ലയുടെ ഭാര്യാപിതാവ്) കാലത്ത് തുടക്കം കുറിച്ച വളരെ പഴക്കം ചെന്ന പള്ളിയാണ് പനമ്പുലാക്കൽ പള്ളി ഈ പള്ളിയുടെ ഭാഗത്തേക്ക് മാത്രം ഇന്നും വഴി സൗകര്യമെത്തിയിട്ടില്ല.

ഈ പള്ളി ആരംഭിക്കുവാൻ പ്രവർത്തിച്ചവർ തൗക്കത്ത് സ്‌കൂൾ സ്ഥാപകനായ ഏറിയാടൻ അയ

ശതാബ്ദി സ്മരണിക 2009 -എ. എം. എൽ. പി. സ്‌കൂൾ, കുറ്റിപ്പുറം

മുട്ടിമൊല്ല, കാര്യാടൻ മമ്മിക്കുട്ടികാക്ക, കാര്യാടൻ ഹസ്സൻ ഹാജി, മൈലമ്പാടൻ ഹൈദർകാക്ക, കാമ്പ്ര ഹസ്സൻ, മായാക്ക എന്നിവരാണ് പള്ളിയുടെ വടക്ക്

പനമ്പുലാക്കൽ പള്ളി

സ്വയംഭൂ ശിവക്ഷേത്രം

ഭാഗത്ത് അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന തൗക്കത്ത് സ്കൂ‌ൾ ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നി ടുകയാണ്. സ്‌കൂളിൻ്റെ ഔദ്യോഗികമായ പേര് എം എം.എൽ.പി.എസ്. കുറ്റിപ്പുറം എന്നാണെങ്കിലും തൗക്കത്ത് പറമ്പിന്റെ പേരിലൂടെയാണ് സ്‌കൂൾ അറി യപ്പെടുന്നത്. തളിക്കുന്നത്ത് പറമ്പ് ലോപിച്ചാണ് തൗക്കത്തായത്. ഓത്തുപള്ളിക്കൂടമായി ആരംഭിച്ച തൗക്കത്ത് സ്‌കൂളിൽ മദ്രസാപഠനവും ലഭിച്ചിരുന്നതി നാൽ (ഒരു കാലത്ത് സ്‌കൂളുകളിൽ നിന്ന് മതപഠനം സർക്കാർ നിരോധിക്കുന്നതുവരെ) ചെനക്കൽ, ആലി ക്കൽ, മദ്രസപ്പടി, കീഴ്‌മുറി, അച്ചിപ്പുറം, മുള്ളൻമട പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളുടെ ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസത്തിൻ്റെ അടിത്തറ ഈ വിദ്യാലയത്തിൽ നിന്നായി. അസ്സൻകുട്ടി മൊല്ല, കോയാമു മുസ്ല്യാർ എന്നിവർ സ്‌കൂളിലെ മദ്രസാഅ ദ്ധ്യപകരായിരുന്നു. മദ്രസ്സ വിട്ടതിന് ശേഷം പത്ത് മണിക്കാണ് സ്‌കൂൾ നടത്തിയിരുന്നത്.

ഇവിടുത്തെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ആലി മോൻ മാഷ് ആയിരുന്നു. തുടർന്ന് കമ്മത് മാഷ് ഹെഡ്‌മാസ്റ്ററായി. പിന്നീട് വന്ന തുറക്കൽ മൊയ്തീൻ കുട്ടി മാഷ് ദീർഘകാലം ഈ വിദ്യാലയത്തിലെ പ്രധാ നാദ്ധ്യാപകനായിരുന്നു. അദ്ദേഹം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ വളരെയധികം ശ്രമങ്ങൾ നടത്തി

സ്കൂ‌ളിൻ്റെ ഇന്നലെകളിലേക്ക് തിരിഞ്ഞുനോ ക്കിയാൽ ഈ വിദ്യാലയത്തിലെ വിദ്യാഭ്യാസം കൊണ്ടുമാത്രം വിദേശത്ത് ഉയർന്ന ജോലി നോക്കു ന്നവരും ഉണ്ട് ഉപരിപഠനത്തിലൂടെയും സാമൂഹ്യപ്ര വർത്തനത്തിലൂടെയും ഉയർന്ന നിലകളിൽ എത്തിയ

അധികാരവും സമ്പത്തും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ കൈകളിൽ നാട്ടിൽ സാധാരണക്കാ രായ ആളുകൾ ദാരിദ്ര്യത്തിന്റെ യാതനകൾ അനു ഭവിച്ച കാലം. എങ്കിലും സ്നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും ഒരാത്മ ബന്ധം കാത്ത് സൂക്ഷിച്ച മനുഷ്യർ.

ചൂരൽ കുത്തിപിടിച്ച് വരുന്ന ഉയരം കുറഞ്ഞ അയമുട്ടി മൊല്ലാക്ക തമാശക്കാരനാണെന്നാണ് കാമ്പ്രം മൊയ്തീൻ കാക്ക ഓർമ്മിക്കുന്നത്. സ്‌കൂളിൽ മുമ്പ് കഞ്ഞി വെച്ചിരു ന്നത് വടക്കൻ പാത്തുമ്മ താത്ത (അ ലവിയുടെ ഭാര്യ)യായിരുന്നു. സ്‌കൂളിൽ പല തരത്തി ലുള്ള ചെടികൾ ഉള്ള ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. മുല്ല, തെച്ചി, ചെമ്പരത്തി, മുല്ലയിൽ നിന്ന് ഒടിച്ചെടുത്ത വടികൊണ്ട് അടികിട്ടിയത് ഇന്നും ഓർമ്മിക്കുന്നു. പറ, ഉല എന്നൊക്കെ എഴുതിയിരുന്നു.

കാര്യാടൻ ഖാദർകാക്കക്ക് ജന്മിത്തത്തെക്കുറി ച്ചും നാടിന്റെ മാറ്റത്തെക്കുറിച്ചുമെല്ലാം പറയാനുണ്ട്. ഇ. എം. എസിൻ്റെ ഭരണം വന്നതോടെയാണ് നാട്ടിൽ ഒരു മാറ്റം ഉണ്ടായത്. പാവങ്ങൾക്ക് നല്ല ഉപകാരമായി രുന്നു. അദ്ദേഹത്തെ പോലുള്ള ഒരു രാഷ്ട്രീയ നേതാവും ഇന്നില്ല. അന്ന് അറബി സ്കൂ‌ളിൽ നിന്ന് പഠിച്ചിരുന്നില്ല. ഇംഗ്ലീഷ് ആമ്പാറ സ്‌കൂളിൽ പോയി അഞ്ചിൽ നിന്നാണ് പഠിച്ചത്. കൊളക്കാടൻ മൊയ്തീൻ മാഷ് അടിച്ച് പഠിപ്പിച്ച 16 x 6 = 96 എന്ന ഗുണനപ്പട്ടിക ഇന്ന് വരെ ഞാൻ മറന്നിട്ടില്ല. മൊയ്തീൻ മാഷുടെ മകനാണ് തൗക്കത്ത് സ്കൂ‌ളിന് മുന്നിൽ കട നടത്തുന്ന മുഹമ്മദ്കുട്ടി. യൂസുഫ് മാഷ്, ആലിമോൻ മാഷ്, അബൂബക്കർ മാഷ് ഇവരൊക്കെ നല്ല അദ്ധ്യാപകരാ യിരുന്നു. ഇവർക്ക് ശേഷം അയമുട്ടി മൊല്ലാക്കയുടെ മകൾ ഫാത്തിമകുട്ടി ടീച്ചറായി വന്നു. ഇവരുടെ ഭർത്താവായിരുന്നു സ്‌കൂളിലെ ആദ്യത്തെ ഹെഡ്മാ സ്റ്ററായ ആലിമോൻ മാഷ്, ഇവരൊക്കെ പോയതിന്

( കടപ്പാട്: വൈത്തല അബ്ദുറഹിമാൻ, ആറ്റുപുറത്ത് കുന്നര് വൈദ്യർ, കാര്യാടൻ ഖാദർ കാക്ക)

ശേഷം സ്‌കൂൾ ഒന്നു മോശമായി. പിന്നീട് മൊയ്തീൻകുട്ടി മാഷ് വന്നതിന് ശേഷമാണ് സ്കൂ‌ൾ നന്നായത്. നല്ലോം തല്ലുകയും കുട്ടികളെ നന്നായിട്ട് പഠിപ്പിക്കുകയും ചെയ്‌തിരുന്നു. എല്ലാവർക്കും അദ്ദേസിനു ഹത്തോട് വലിയ ബഹുമാനമായിരുന്നു. ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് ആഴ്വാഞ്ചേരി തമ്പ്രാക്കൾ ഇവിടേക്ക് മഞ്ച ലിലായിരുന്നു വന്നിട്ടുള്ളതെന്ന്. ഇവിടെ എഴുന്നള്ളി വന്നപ്പോൾ വാല്യക്കാർ കൊട്ടയിൽ മണ്ണുമായിട്ടുവ രും. തമ്പുരാൻ മഞ്ചലിൽ നിന്ന് ഇറങ്ങുമ്പോൾ പണി ക്കാർ കൊട്ടയിൽ നിന്ന് രണ്ട് പിടി മണ്ണ് നിലത്തിടും അതിന് മുകളിലാണ് (സ്വന്തം മണ്ണിൽ) തമ്പുരാൻ ഇറങ്ങി നിൽക്കുന്നത്. കരിങ്കല്ലിൽ തീർത്ത ചെറിയ അമ്പലം ഉണ്ടായിരുന്നു. അമ്പലത്തിലേക്ക് (തമ്പു രാന്റെ കൽപന പ്രകാരമായിരിക്കണം) ഇവിടത്തുകാർ ഇളനീരും എണ്ണയും മറ്റും നൽകിയിരുന്നത്. തമ്പു രാൻ കാര്യസ്ഥൻ ഇവിടെ ഇടക്കൊക്കെ സന്ദർശി ക്കുമായിരുന്നു.

ബാവഹാജിയുടെ ഓർമ്മകളിൽ ആദ്യത്തെ വിദ്യാഭ്യാസം മഞ്ചാടി ക്കുരു ഉപയോഗിച്ച് ചീരു ടീച്ചർ പഠി പ്പിച്ചതാണ്. കുട്ടികളെ സ്വന്തം മക്ക ളായി കരുതിയ ടീച്ചർ മറ്റ് അദ്ധ്യാപ കർ കുട്ടികളെ അടിച്ചാൽ മദ്ധ്യസ്ഥ യായി ഓടി വന്നിരുന്നു. കൈയ്യിൽ ആറു വിരലുള്ള കുഞ്ഞവറുമാഷും അന്നുണ്ടായിരുന്നു. സ്‌കൂളിന് ചുറ്റും നല്ല അന്തരീക്ഷമായിരുന്നു. കുട്ടി കൾക്ക് സ്‌കൂളിൽ വരാൻ മടിയുള്ള കാലമായിരുന്നു. മടിയൻമാരുടെ വീട്ടിലേക്ക് മാഷുമാർ കുട്ടികളെ വരി യായിട്ട് വിടും. കൈയ്യിൽ ചിരട്ടമാലയും ഉണ്ടാവും. ഈ മാല ഇടിയിച്ചാണ് മടിയന്മാരെ കൂട്ടിക്കൊണ്ട് വരുക. ഇത് പേടിച്ച് കുട്ടികൾ സ്‌കൂളിൽ വരാൻ തുടങ്ങി.

ഗുരുനാഥൻമാരെ വളരെ സ്നേഹത്തോടെ ഓർക്കുന്ന പഴയ തലമുറ. എത്ര ശിക്ഷിച്ചാലും അത് സ്നേഹത്തോടെ മാത്രം ഓർമ്മിക്കാൻ ഇഷ്‌ടപ്പെടു ന്നവർ. പറമ്പുകൾ തമ്മിൽ മതിലുകൾ തീർക്കാത്ത കാലം എല്ലാവരേയും പരസ്‌പരം വിശ്വസിച്ചിരുന്ന കാലം, വെള്ളപ്പൊക്കം, വസൂരി, കോളം എന്നീ ദുര ന്തങ്ങൾ ഏറ്റുവാങ്ങിയ നാട്.

ന്നുപോകുന്ന ആലുക്കൽ തോടിനെ ആശ്രയിച്ചാണ് കൃഷി നടന്നിരുന്നത്. ഈ തോടിന് ഓരോ ഭാഗത്തും കൃഷി നടന്നി ഓരോ പേരുകളിൽ, കല്ലായിപ്പടി, അത്തിക്കുണ്ട്, മണ്ണാ ത്തിക്കുണ്ട്, പൂളക്കുണ്ട്, ചീനം പുത്തൂർ, പുത്തൂർ, കാക്കാതോട് എന്നിങ്ങനെ അറിയപ്പെടുന്നു. കാടാ മ്പുഴ ഭാഗത്ത് നിന്ന് വരുന്ന തോട് കുഴിപ്പുറത്ത് വെച്ച് കടലുണ്ടിപ്പുഴയിൽ ചേരുന്നു.

കൃഷിയുടെ പ്രാധാന്യം കുറയുകയും ചെറുപ്പ ക്കാർ വിദേശജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ ഇവിടെ കോൺക്രീറ്റ് വീടുകളുടെ എണ്ണം വർദ്ധിച്ചു. അടുത്ത കാലത്തായി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെ ശ്രമഫലമായി റോഡ്

സൗകര്യം വളരെ വർദ്ധിച്ചു. സ്‌കൂളിന് മുന്നിലൂടെ രണ്ടത്താണി, കാടാമ്പുഴ, കോട്ടക്കൽ ഭാഗത്തേക്ക് ബസ് സൗകര്യം ഉണ്ട്.

വിദ്യാഭ്യാസത്തിന് ഇന്ന് സമൂഹം ഏറെ ന പ്രാധാന്യം കൽപിക്കുകയും അതിലൂടെ കുട്ടികളുടെ ഭാവി ശോഭനമായിക്കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. സ്‌കൂളിൻ്റെ സമഗ്ര വികസനത്തിലൂടെ നമുക്ക് ഇത് സാധ്യമാക്കാൻ കഴിയും

ഈ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം. ലാലി ജോയ് (ഹെഡ്മ‌ിസ്ട്രസ്)

നമ്മുടെ വിദ്യാലയത്തിൻ്റെ ചരിത്രം നാടിൻ്റെ കൂടി ചരിത്രമാണ്. അത് ഇവിടുത്തെ പ്രായം ചെന്നവരുടെ ഓർമ്മകളാണ്.

തൗക്കത്ത് സ്‌കൂളിലെ ഏറ്റവും പ്രായം ചെന്ന പൂർവ്വ വിദ്യാർത്ഥിയായ പള്ളിപ്പുറം മമ്മുക്കാക്ക് സ്കൂളിൽ പഠിച്ച വർഷമോ തീയ്യതിയോ ഓർമ്മിച്ചെടുക്കാൻ നന്നേ പ്രയാസമാണ്. 1921 മലബാർ ലഹളക്ക് മുമ്പാണ് സ്‌കൂളിൽപോയതെന്ന് ഓർക്കുന്നു. അന്നത്തെ അദ്ധ്യാപകരായ ആലിമുഹമ്മദ് മാഷ്, യൂസുഫ് മാഷ് ഇവരെ യൊന്നും മമ്മുക്ക മറന്നിട്ടില്ല.

തൗക്കത്തെ ജമാലുദ്ദീൻ കാക്ക വീടുകളിൽ ഖുർ ആൻ പാരായണത്തിനായി (നാട്ടുമൊല്ല) ഏറയാടൻ അയമുട്ടിയെ എടരിക്കോട്ട് നിന്ന് കൊണ്ടുവന്നതാണ്. അയമുട്ടിമൊല്ലയുടെ ഓത്തുപള്ളിക്കൂടമാണ് തൗക്കത്ത് സ്‌കൂൾ ആയത്. അന്ന് അര പറ, സ്ലേറ്റിൻ്റെ പൊട്ടിൽ എഴുതിയിരുന്നു. അന്ന് മാഷുമാർക്ക് ശമ്പളം ഏഴര ഉറുപ്പി ക. മാനേജരാണ് കൊടുക്കുക. അതിന് തല്ലും പിടുത്തോം കൂടിയിരുന്നു. അന്ന് സ്‌കൂളിൽ വന്നാൽ ഒന്നും പഠി ച്ചിരുന്നില്ല. സ്കൂ‌ൾ ഓലകൊണ്ട് കെട്ടിയിരുന്നു. എല്ലാവർക്കും കൂടി ഒരു ക്ലാസ്. നിലത്തായിരുന്നു ഇരിക്കുന്ന ത്. വലിയ ഏനക്കേടായിരുന്ന കാലം. ചിലർക്ക് പെരയിൽ (വീട്ടിൽ) കഞ്ഞി ഉണ്ടാവും ചിലർക്ക് ഇല്ല. കുപ്പായം ആർക്കും ഇല്ല. കിണ്ടൻ തുണിയും ചിലര് തോർത്തും ഉടുക്കും. സ്‌കൂളിൽ വന്നാൽ തോട്ടം നനയ്ക്കും. കളിക്കും അന്ന് കൂടെ പഠിച്ചവർ ചെന്നേക്കാടൻ കുഞ്ഞാലിക്കുട്ടി, കുന്നത്ത് ബീരാൻ കുട്ടി (തയ്യൽക്കാരൻ) പിന്നെ എൻ്റെ സ്നേഹിതൻമാർ മഠത്തിൽ ചന്ദു, കുമാരൻ, കൃഷ്‌ണൻ അവരൊക്കെ തീർന്നുപോയി.

മമ്മുക്കയുടെ ഭാര്യ തയ്യിൽ ഫാത്തിമയുടെ ഓർമ്മയിൽ സ്നേഹിതർ പുളിക്കൽ തീത്തു, ജാത്തുട്ടി എന്നി വരാണ്. “സ്‌കൂളിൽ വന്നിട്ട് ഞങ്ങൾ എല്ലാവരും കൂടി ഓരോ കുടിയിലേക്ക് പണിക്ക് പോകും. പെരക്കാര് ഞങ്ങളെ കാത്തിരിക്കും, താള് അരിയൽ, ചക്ക നന്നാക്കൽ, ചക്കക്കുരി വരണ്ടൽ, മണ്ണ് തേമ്പിക്കൊടുക്കൽ, വിറക് പെറുക്കിക്കൊടുക്കൽ അന്ന് ഓരോ പണികൾ എല്ലാവരും കൂടി ചെയ്യുന്നതുകൊണ്ട് പണി വേഗം കഴിയും സ്‌കൂളിൽ വരാത്ത കുട്ടികളെ അന്വേഷിച്ചു കൊണ്ടുവരാൻ അയമുട്ടി മൊല്ലാക്ക പറഞ്ഞു വിടും. ഞങ്ങൾ കുട്ടി കൾ എല്ലാവരും കൂടിപോയി തെരഞ്ഞു കൊണ്ടുവരും. മൊല്ലാക്കയുടെ വീട്ടിൽ ഞങ്ങൾക്കായിട്ട് ചെറിയ ഉല ക്കയുണ്ട്. അതുകൊണ്ട് നെല്ലുകുത്തി കൊടുക്കും. മൊല്ലാക്കയുടെ ഭാര്യ ആയിശുമ്മു വെള്ളക്കഞ്ഞി തരും “പള്ളക്ക് കിട്ടുന്നത് അന്ന് വലിയ കാര്യമാ"

പലരും ഈ വിദ്യാലയത്തിൽ പഠിച്ചവരാണെന്നറിയു മ്പോൾ മാഷുടെ പ്രവർത്തനങ്ങൾ വിഫലമായില്ലാ - യെന്ന് തോന്നും. തുടർന്നു വന്ന പ്രധാനാധ്യാപിക ആ ആലീസ് ടീച്ചറും മാഷുടെ പാത തുടർന്നു. കേരള ത്തിന്റെ വിവിധ ഭാഗത്തുള്ളവർ ഇവിടെ അദ്ധ്യാക രായി ജോലി നോക്കിയിട്ടുണ്ട്. കാര്യാടൻ കുടുംബ വുമായി സ്‌കൂളിന് നല്ല ബന്ധമായിരുന്നു. കാര്യാടൻ ഹസ്സൻഹാജിയെ (ഇപ്പോഴത്തെ പി. ടി. എ. പ്രസി ഡണ്ട് കാര്യാടൻ കുഞ്ഞാലിയുടെ പിതാവ്) പോലു ള്ളവരുടെ വീട്ടിൽ നിന്നായിരുന്നു ഒരു കാലത്ത് സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചക്കഞ്ഞിയോടൊപ്പമുള്ള ചമ്മന്തി നൽകിയിരുന്നത്.

കോട്ടക്കൽ പഞ്ചായത്തിലെ ഏറ്റവും തെക്കേയ റ്റത്തുള്ള സ്‌കൂളിലെത്താൻ മുൻകാലങ്ങളിൽ വഴി സൗകര്യം തീരെയുണ്ടായിരുന്നില്ല. സ്‌കൂൾ മേയാ നുള്ള ഓട് കോട്ടക്കൽ നിന്ന് കാക്കാതോട് വഴി പാട വരമ്പത്തുകൂടി നടന്ന് തലചുമടായാണ് എത്തിച്ചത്. റോഡ് സൗകര്യം ഇല്ലെങ്കിലും അക്കാലത്ത് കുന്നിൻ ചെരിവിലും താഴ്ന്ന പ്രദേശങ്ങളിലുമായിരുന്നു ജന വാസം കൂടുതൽ. അന്ന് വിദ്യാഭ്യാസത്തിന് യാതൊരു പ്രാധാന്യവും കിട്ടിയിരുന്നില്ല. കുട്ടികൾ സ്‌കൂളിലെ ത്തിയാൽ വിവിധ തരം ജോലികളിലേർപ്പെട്ടിരുന്നു. ഇന്നത്തെ എൻ.എച്ച്. 17 ആണ് അന്ന് കാളവണ്ടിക്ക് പോകാൻ പറ്റുന്ന ഏകവഴി. പണ്ടുള്ളവരുടെ മനസ്സിൽ ഈ റോഡിലൂടെ ആദ്യം പോയ ബസ് കോട്ടക്കൽ

പുത്തൂരിൽ നിന്ന് തിരൂരിലേക്ക് രണ്ടത്താണി, പുത്ത നത്താണി വഴി പോയിരുന്ന മുരുകൻ ബസാണ്. ഇന്ന് എൻ. എച്ച്. സർഹിന്ദ് (ചെനക്കൽ) നഗറിൽ നിന്ന് 10 മിനിറ്റ് സമദാനി റോഡിന് താഴോട്ടിറങ്ങിയാൽ തൗക്കത്ത് സ്‌കൂളിലെത്താം. വിദ്യാലയത്തിന്റെ

കിഴക്ക് ഭാഗത്തുള്ള എർണ്ണിപ്പാടം വരെയാണ് കോട്ട ക്കൽ പഞ്ചായത്തിൻ്റെ അതിര്. ഇവിടെ കാണുന്ന നെൽവയലുകളെ മാത്രം ആശ്രയിച്ചാണ് ഒരുകാലത്ത് ജനങ്ങൾ ജീവിച്ചിരുന്നത്. ഈ പാടത്തിന്റെ അധിക ഭാഗവും കാവനാട്ട് മനക്കാരുടെതായിരുന്നു. നമ്മുടെ നാട്ടിൽ നിന്ന് നെൽകൃഷി അപ്രത്യക്ഷമായിക്കൊണ്ടി രിക്കുമ്പോഴും ഈ പ്രദേശത്ത് നെൽകൃഷി സജീവ മാണ്.