എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പേടിച്ചോടിയ കൊറോണ
പേടിച്ചോടിയ കൊറോണ ഒരു വീട്ടിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നു.കുറേ നാളായി അമ്മൂമ്മക്ക് വിട്ടുമാറാത്ത ചുമയും ജലദോഷവും.
മഹാമാരിയുടെ കാലമായതിനാൽ അവർ രണ്ടുപേരും കൂടെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോയി.സർക്കാർ പറഞ്ഞിരുന്ന എല്ലാ ആരോഗ്യനിയമങ്ങളും പാലിച്ചാണ് അവർ പോയത്.അവിടെയെത്തിയപ്പോൾ ഒന്നു രണ്ടു കൊറോണകൾ ഒരാളെ കിട്ടാനായി അവിടെ കറങ്ങി നടക്കുന്നത് അമ്മൂമ്മയുടെ ശ്രദ്ധയിൽപെട്ടു.ആശുപത്രിയിലെല്ലാവരും തന്നെ ശരിയായ മുൻകരുതലുകൾ എടുത്തിട്ടു ണ്ടായിരുന്നു.ഇതെല്ലാം കണ്ട കൊറോണകൾ അവിടെന്നോടിപ്പോയി.മനസമാധാനത്തോടെ മരുന്നും വാങ്ങി അവർ വീട്ടിലെത്തി.
|