എൽ പി സ്കൂൾ ചേരാവള്ളി/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം - തുളള‍‍‍‍‍‍‍ൽ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം - തുളള‍‍‍‍‍‍‍ൽ പാട്ട്


കൊറോണ വൈറസ് വന്നേ വന്നേ
അവധിക്കാലം പോയേ പോയേ
വിഷുവും ഇല്ല ഈസ്റ്ററും ഇല്ല
വീട്ടിലാണേൽ പൈസയും ഇല്ല
അച്ഛനാണേൽ ജോലിയും ഇല്ല
സർക്കാർ തന്നൊരു റേഷൻകൊണ്ട്
കഞ്ഞികുടിച്ചു വീട്ടിലിരിക്കാം
കളിയും ചിരിയും കാര്യവുമെല്ലാം
വീട്ടിൽത്തന്നെ നാരായണജയ
ഇന്നുതീരും നാളെത്തീരും
എന്നുപറഞ്ഞു നോക്കിയിരിക്കാം
എന്നാൽ ഇതുകൊണ്ടൊരു ഗുണമുണ്ടായ്‌
അച്ഛനും അമ്മയും ചേച്ചിയും ഞാനും
ഒന്നിച്ചാണേ എല്ലായ്പ്പോഴും
നാരായണജയ നാരായണജയ (4)
 

അർജുൻ രാജ്
III A ചേരാവള്ളി എൽ പി എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത