എൽ പി സ്കൂൾ കട്ടച്ചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരള വിദ്യാഭാസ നിയമം നിലവിൽ വരുന്നതിന്  വർഷങ്ങൾക്ക്  മുന്പ് ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ ഗ്രാമത്തിളുള്ള കുട്ടികളെ നിലത്തെഴുത്ത് പoപ്പിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോട് കൂടി ആരംഭിച്ച കുടിപള്ളിക്കുടം ആണ് പില്കാ്ലത്ത് അരീക്കര എൽ പി എസ് എന്ന പേരിൽ വളര്ന്ന്  വന്ന ഈ സരസ്വതി ക്ഷേത്രം .സ്കൂൾ നോടെ ചേർന്നുള്ള അരീക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്അരീക്കര എൽ പി എസ് എന്ന പേര് വന്നത് . കേരള വിദ്യാഭാസ നിയമം നിലവിൽ വന്ന ശേഷം സ്കൂൾ ടെ പേര് കട്ടച്ചിറ എൽ പി എസ് എന്നായി .നാട്ടുകാരുടെ സഹകരണത്തോട് കൂടി നല്ലമുട്ടത്തു കുടുംബവക വസ്തുവിൽ ഒരു ഷെഡ് കെട്ടി ഒരു ആശാനെ കുട്ടികളെ പoപ്പിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തി .ഷെഡ് കാലാകാലങ്ങളിൽ കെട്ടി മേയുന്നതിനും ആശാന് ഫീസ് നൽകുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ കുട്ടികളുടെ പഠനം പകുതിക്ക് വച്ച് നിർത്തേണ്ടി വന്നു .

      ഈ കാലഘട്ടത്തിൽ കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് കുട്ടികളുടെ പഠനം വീണ്ടും പുനരാരംഭിക്കുകയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു .

കേരള വിദ്യാഭാസ നിയമം നിലവിൽ വന്നതോടെ പന്തളം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഗവ ഏയിഡഡ് വിദ്യാഭാസ സ്ഥാപനമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യകാലത്ത് മതിയായ സ്ഥല സൌകര്യം ഇല്ലായിരുന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി .