എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/എൻറെ നഷ്ട സ്വപ്നം
കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എൻറെ എൽ.പി.സ്ക്കൂൾ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കാൻ എത്തിയ കരിംഭൂതത്തെയാണ്. അവൻ പെട്ടെന്ന് ഒരു ദിവസം വന്ന് എൻറെ സ്ക്കൂൾ പൂട്ടിച്ചു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ പ്ലാൻ ചെയ്ത പരിപാടികളെല്ലാം ഒരു ദിവസം കൊണ്ട് ഇല്ലാതായി. വാർഷികാഘോഷത്തിൽ ഞങ്ങൾ ഓരോരുത്തരും അവതരിപ്പിക്കാൻ ഓരോ പരിപാടികൾ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളുടെ ടീച്ചർമാരാണ് ഞങ്ങളെ പരിശീലിപ്പിക്കുന്നത്. ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട എൻറെ വട്ടപ്പാട്ട് കളി എല്ലാ ദിവസവും മനസ്സിൽ സ്വപ്നം കണ്ടുകൊണ്ടിരുന്നു. ഞങ്ങളുടെ യാത്ര അയപ്പ്, ഗ്രൂപ്പ് ഫോട്ടോ, കലാപരിപാടികൾ എല്ലാം കൊറോണ ഭീകരൻ തട്ടിത്തെറിപ്പിച്ചു. സ്ക്കൂൾ പൂട്ടി കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ സ്ക്കൂളിൻറെ ഫോട്ടോ, ഞങ്ങൾ നട്ടു വളർത്തിയ മൾബറി ചെടിയുടെ പഴങ്ങൾ പഴുത്തു നിൽക്കുന്നതും മുറ്റത്തെ മാവിൽ മാങ്ങയുണ്ടായതുമായ ഫോട്ടോ, പി.റ്റി.എ. പ്രസിഡൻറ് സന്തോഷ് മാമൻ ഞങ്ങൾക്ക് ഇട്ടു തന്നു. ഇത് കണ്ടപ്പോൾ വളരെ സന്തോഷവും സങ്കടവും ഒരുപോലെ തോന്നി. കൊറോണ ഭീകരനെ മനസ്സു കൊണ്ട് ഞാൻ ശപിച്ചു. എങ്കിലും സമൂഹവ്യാപനം ഉണ്ടാവാതിരിക്കാൻ വേണ്ടിയും കൊറോണ വൈറസ് ബാധയിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടിയിട്ടുമാണ് സർക്കാർ സ്ക്കൂളുകൾ അടച്ചത് എന്ന് ഓർത്ത് സമാധാനിച്ചു. തൽക്കാലം നമുക്ക് വീട്ടിലിരിക്കാം. സുരക്ഷിതരായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ