എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ആകാശവാണിയിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറുപ്പ്

എൻറെ പേര് നന്ദ പ്രസാദ്. ഞാൻ മാവേലിക്കര വാത്തികുളം എൽ.പി.എസ്സിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. മേയ് ദിനത്തിൻറെ അന്ന് ആകാശവാണിയിലെ ഗാനസല്ലാപം പരിപാടിയിലേക്ക് ഒരു പാട്ടിന് വേണ്ടി ഞാൻ ഫോൺ ചെയ്തു. ജാനകിയമ്മ പാടിയ “മലർകൊടിപോലെ” എന്ന പാട്ടാണ് ഞാൻ കേൾക്കുവാനായി ആവശ്യപ്പെട്ടത്. ഫോൺ വിളിച്ച് അവിടെ കിട്ടിയപ്പോൾ എനിക്കാകെ പേടി തോന്നി്. പക്ഷെ ആകാശവാണിയിലെ പരിപാടി അവതരിപ്പിച്ച സാറിൻറെ സ്നേഹത്തോടെയുളള ചോദ്യങ്ങൾ കേട്ടപ്പോൾ എൻറെ ആദ്യത്തെ പേടി മാറി. എങ്കിലും ചെറിയ പേടി ഉണ്ടായിരുന്നു. ഞാൻ ഏത് ക്ലാസ്സിലാണ് പഠിക്കുന്നത്, ഏത് സ്ക്കൂളിലാണ്, വീട്ടിലാരൊക്കെയുണ്ട്, അമ്മൂമ്മ പാട്ടുപാടി ഉറക്കുമോ എന്നൊക്കെ ചോദിച്ചു. ഒടുവിൽ ഞാൻ പാടുമോ എന്ന് ചോദിച്ചു. പാടും എന്ന് പറഞ്ഞപ്പോൾ ഒരു പാട്ട് പാടാൻ പറഞ്ഞു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിലെ ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ലപ്പൈങ്കിളി........... എന്ന പാട്ടു പാടി. ഈ കൊറോണ കാലത്ത് എൻറെ കൂട്ടുകാരേയും ടീച്ചർമാരേയും കാണാതെ വിഷമിച്ചിരിക്കുന്ന എനിക്ക് ആകാശവാണിയിലൂടെ എൻറെ പാട്ടു കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. കുറച്ചു വർഷങ്ങൾക്കു മുമ്പ് എൻറെ സ്ക്കൂളിൽ നിന്നും ഒരു സ്വാതന്ത്ര്യ ദിനത്തിൽ ആകാശവാണിയിൽ ബാലലോകം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഈ സന്തോഷം ഞാൻ എല്ലാവരോടൊപ്പം പങ്കു വെയ്ക്കാൻ കാത്തിരിക്കുന്നു.

നന്ദ പ്രസാദ്
3 എൽ പി സ്കൂൾ, വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം