എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ സ്വർണ്ണ മീനും കാക്കയും

Schoolwiki സംരംഭത്തിൽ നിന്ന്
സ്വർണ്ണ മീനും കാക്കയും

         ഒരു കുളത്തിൽ ഒരു സ്വർണ്ണ മീൻ ഉണ്ടായിരുന്നു. വലിയ അഹങ്കാരി ആയിരുന്നു അവൻ. അയ്യയ്യേ നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ കാണാൻ എന്ത് ഭംഗിയാണ്. സ്വർണ്ണ മീൻ എപ്പോഴും മറ്റ് മീനുകളെ കളിയാക്കുമായിരുന്നു.അങ്ങനെയിരിക്കെ ഒരു കാക്ക ചേട്ടൻ അതുവഴി വന്നു. കുളത്തിൽ എന്തോ വെട്ടിതിളങ്ങുന്നത് കാക്ക ചേട്ടൻ്റ കണ്ണിൽ പെട്ടു .അയ്യടാ അതൊരു സ്വർണ്ണ മീനാണല്ലോ? കാക്ക ചേട്ടൻ്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. കാക്ക ചേട്ടൻ സ്വർണ്ണ മീനിനെ ഒറ്റ കൊത്ത് .ഭാഗ്യത്തിന് സ്വർണ്ണ മീനിൻ്റെ ഒരു ചിറകേ നഷ്ടപ്പെട്ടുള്ളൂ. എന്നാലും സ്വർണ്ണ മീനിന്  നന്നായി വേദനിച്ചു. തനിക്ക് സ്വർണ്ണ നിറമുള്ളതുകൊണ്ടാണ് കാക്ക ചേട്ടൻ കൊത്താൻ വന്നതെന്ന് സ്വർണ്ണ മീനിന് മനസ്സിലായി. അതോടെ സ്വർണ്ണ മീനിൻ്റെ അഹങ്കാരമെല്ലാം പമ്പ കടന്നു. നല്ല ഒരു കുഞ്ഞു മീനായി അവൻ കുളത്തിൽ കഴിഞ്ഞു കൂടി.ഇതിൽ നിന്നും കൂട്ടുകാർക്ക് എന്ത് മനസ്സിലായി.

ഗുണപാഠം


നമ്മുടെ അഹങ്കാരം നമുക്ക് തന്നെ ആപത്ത് ഉണ്ടാക്കും.അതിനാൽ നമ്മൾ ഒരിക്കലും അഹങ്കരിക്കാൻ പാടില്ല.

റോസ്‌മരിയ
3 C ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ