എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ പച്ചയിൽ മതിമറക്കരുത് ..

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചയിൽ മതിമറക്കരുത് ..

  ഈ കൊറോണ കാലത്ത് വീട്ടിൽ ഇരുന്ന നമ്മുക്ക് നമ്മുടെ സർക്കാർ ചില ഇളവ്കൾ പ്രഖ്യാപിച്ചു ഇതിന്റെ ഭാഗമായി  നമ്മുടെ ആലപ്പുഴയും ഗ്രിൻസോണായിരിക്കുകയാണ് ഇതോടുകൂടി നമ്മൾ കൂടുതൽ ബോധവാൻമാരാകേണ്ട സമയമാണ് .എന്നാൽ ഈ ഇളവുകളിൽ നമ്മൾ മതിമറന്ന് അനാവശ്യമായി പ്രവർത്തിച്ചാൽ അതിന്റെ ദോഷഫലങ്ങൾ നമ്മൾ അനുഭവിക്കേണ്ടിവരും. കഴിഞ്ഞദിവസങ്ങളിൽ ഗ്രിൻസോണിൽ ആയിരുന്ന ഇടുക്കി ,കോട്ടയം എത്ര പെട്ടെന്നാണ് റെഡ് സോൺ ആയത് അത് പോലെ ആണ് ഇപ്പോഴത്തെ സാഹചര്യം.
കൊറോണ വൈറസ് എത്രപെട്ടന്നാണ് മറ്റും നാടുകളിൽ പകരുന്നത് നമ്മുടെ അയൽ സംസ്ഥാനങ്ങളിലേക്ക് ഒന്ന് കാണ്ണോടിച്ചാൽ നമ്മുക്ക് മനസ്സിലാകും തമിഴ്നാട്ടിലെ ചൈന്നയിൽ എത്രപെട്ടന്നാണ് വൈറസ് പകരുന്നത് അവിടെ എത്രയോ പേർ മരിച്ചു. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു പരുതിവരെ ഈ വൈറസിനെ തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടുണ്ട് അത് നമ്മുടെ സർക്കാരിന്റെയും. നമ്മൾ ഓരോരുത്തരുടെയും. പ്രവർത്തന ഫലമായി ട്ടാണ് .എങ്കിലും നമ്മുക്ക് ആശ്വസിക്കാൻ ഉള്ള സമയം ആയിട്ടില്ല നമ്മുടെ നാട്ടിൽ നിന്നും വിദേശ രാജ്യങ്ങളിലും മറ്റും സംസ്ഥാനങ്ങളിലേക്ക് തൊഴിൽ പരമായും മറ്റ് ആവിശ്യങ്ങൾക്ക് ആയി പോയവർ അവരെ നമ്മുടെ നാട്ടിലെക്ക് തിരിച്ചുകെണ്ടുവരുവാൻ സർക്കാർ ശ്രമം തുടങ്ങി യിരിക്കുകയാണ് ആയതിനാൽ നമ്മൾ എല്ലാവരും വളരെയധികം ജാഗ്രതയോടുകൂടി ഇരിക്കോണ്ട സമയമാണ് അത് കൊണ്ട് ആണ് പച്ചയിൽ നമ്മൾ മതിമറക്കരുത് എന്ന് പറയുന്നത്.......ഈ സമയത്ത് സ്വന്തം ജീവിതം പോലും നോക്കാതെ നമ്മുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും.......ആരോഗ്യവകുപ്പ് മന്ത്രിയായ ടീച്ചറാമ്മക്കും ....കേരള സർക്കാരിനും ....എൻ്റെ ഹ്യദയം നിറഞ്ഞ അഭിന്ദനങ്ങൾ........

അജ്ഞന ശങ്കർ
3 C ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം