എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ നമുക്ക് ഒന്നിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ഒന്നിക്കാം

                        ഒരിടത്ത് ഒരു ഗ്രാമത്തിലെ വീട്ടിൽ അപ്പുവും അമ്മുവും എന്ന കുട്ടികൾ ഉണ്ടായിരുന്നു.

അമ്മു നല്ല അനുസരണശീലവും, വ്യത്തിയും ഉള്ള കുട്ടിയും എന്നാൽ അപ്പു നേരെ വിപരീതപതവും ഉള്ളവനും ആയിരിന്നു. എങ്കിലും അവർ സന്തോഷത്തോടെ കളിച്ചും ചിരിച്ചും ഓരോ ദിവസവും മുന്നേറിയിരുന്നു.

ഒരു ദിവസം ലോകം മുഴുവനും കൊറോണ എന്ന രോഗം പടരാൻ തുടങ്ങി. എല്ലാവരും വീട്ടിലിരിക്കണമെന്നും, കൈകൾ എപ്പോഴും സേപ്പിട്ട് കഴുകണമെന്നും കുറേ മുൻകരുതലുകളുമായി സർക്കാരും ആരോഗ്യ പ്രവർത്തകരും അറിയിട്ട് നൽകി. ഈ മുൻകരുതലുകളെല്ലാം അമ്മുവും അമ്മുവിന്റെ മാതാപിതാക്കളും അനുസരിച്ചു. എന്നാൽ അപ്പു ഇതൊന്നും ഉൾത്തെള്ളാതെ ലോകം മുഴുവനും കറങ്ങി നടക്കുകയും ചെയ്യ്തു . അപ്പുവിനോട് അവന്റെ മാതാപിതാക്കൾ ഒരുപാട് പറഞ്ഞു " മോനേ അപ്പു നീ വാർത്തയിൽ കണ്ടില്ലേ കൊറോണ എന്ന രോഗം മുഴുവനും വ്യാപിക്കുന്ന കാര്യം " . മുൻകരുതലുകളെല്ലാം തെറ്റിച്ച് നീ ഇങ്ങനെ നടന്നാൽ നിനക്കും ആ രോഗം പിടിപ്പെടുഠ . അതുകൊണ്ട് നമ്മൾ അകത്ത് തന്നെ ഇരിക്കണം. പിന്നെ എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണം. പിന്നെ അത്യാവശ്യമായി പുറത്ത് പോകുമെങ്കിൽ നമ്മൾ മാസ്ക് ധരിക്കണം. ഇതെല്ലാം കേട്ടപ്പോൾ അപ്പുവിനും പേടി വന്നു തുടങ്ങി. അങ്ങനെ അപ്പുവും അത് അനുസരിച്ച് വീട്ടിൽ അമ്മുവായിട്ട് കളിക്കാൻ തുടങ്ങി.

അപ്പോൾ കൂട്ടുകാരെ നമ്മൾ മനസിലാക്കേണ്ടത് എന്താണ് കൂട്ടുകാരെ "നമ്മുക്ക് ഒത്തൊരുമിച്ച് ഈ വൈറസിനെ തുരത്താം "

അശ്വിനി കൃഷ്ണ .എസ്
നാലാം ക്ലാസ് ബി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ