എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലം

ടിവി വാർത്തയിലും പത്രവാർത്തയും ഒക്കെയായി കൊറോണ കോവിഡ് 19

എന്നൊക്കെയുള്ള പേരുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസം ഏറെയായി അച്ഛനും അപ്പൂപ്പനും ഒന്നും പണിക്ക് പോകാതെയുമായി സ്കൂളിൽ ആണെങ്കിൽ പരീക്ഷകൾ ഇല്ല പരീക്ഷാപേടിയിൽ ഇരുന്ന അവരുടെ മുന്നിൽ പെട്ടെന്നൊരു ദിവസം സ്കൂൾ അടച്ചുപൂട്ടി എന്ന വാർത്ത. എന്തൊരു ആശ്വാസം ആയിരുന്നു ഇനിയുള്ള ദിവസങ്ങളിൽ കളിക്കാമല്ലോ എന്ന് ഓർത്തു സന്തോഷിച്ചത് വെറുതെയായി അച്ഛനും അമ്മയും പുറത്തേക്ക് പോലും വിടുന്നില്ല ഇതിന്റെ കാര്യം എന്താണെന്ന് അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു ഒരു ദിവസം അമ്മയോട് ഞാൻ ഗൗരവത്തിൽ ചോദിച്ചു എന്താണ് അമ്മേ ഈ കൊറോണ അപ്പോൾ അമ്മ പറഞ്ഞു അതൊരു വൈറസ് ആണെന്ന് അത് സ്പർശനത്തിലൂടെയും രോഗിയും ആയുള്ള അടുത്ത സമ്പർക്കത്തിലൂടെയും പകരുമെന്ന് അതുകേട്ട് തലകുലുക്കി അതല്ലാതെ എനിക്ക് അതിന്റെ ഗൗരവം മനസ്സിലായില്ല സോപ്പ് ഉപയോഗിച്ച് എപ്പോഴും കൈകൾ കഴുകണം എന്നും പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും അച്ഛൻ പറഞ്ഞു തന്നു ടിവിയിലൂടെ പല രാജ്യങ്ങളിലും ജനങ്ങൾ ആശുപത്രിയിൽ കഴിയുന്നതും മരിച്ചവരെ കൂട്ടത്തോടെ ദഹിപ്പിക്കുന്നതുമായ വാർത്ത കണ്ടപ്പോൾ എനിക്ക് പേടി തോന്നി. അപ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ദൈവമേ പെട്ടെന്നുതന്നെ ലോകത്തെ ഈയൊരു രോഗത്തിൽനിന്നും രക്ഷിക്കേണമേ എന്നോടൊപ്പം നിങ്ങളും പ്രാർത്ഥിക്കും അല്ലോ അല്ലേ

ജോഷ്വിൻ ആന്റണി
നാലാം ക്ലാസ് സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ