എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ ഈ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ വൈറസ്

വ്യക്തി' ശുചിത്വം പോലെ തന്നെ വളരെ പ്രധാനമായ ഒരു കാര്യമാണ് നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് നന്മുടെ അശ്രദ്ധമൂലവും 'നാം വലിച്ചെറിയുന്ന പലതിൽ നിന്നുമെല്ലാം നമ്മുടെ ജീവനു തന്നെ ഭീഷണിയാകുന്ന പലതരം അണുക്കൾക് ജീവൻ വയ്ക്കുന്നു

                ഇപ്പോൾ നമ്മൾ  എല്ലാവരും, ഈ ലോകം തന്നെ ഭയക്കുന്ന കൊറോണ വൈറസ് ........
          നമുക്ക് ഒന്നു പുറത്തിറങ്ങാൻ.. ... സ്വതന്ത്രമായി സഞ്ചരിക്കാൻ .......... സ്കൂളിൽ പോകാൻ ....... ഒന്നിനും സമ്മതിക്കാതെ നമ്മളെ വീട്ടിൽ തന്നെയിരിക്കാൻ നിർബന്ധിതരാക്കിയ ഈ വൈറസ് - ............
                 
കൊറോണ എന്ന ഭീകര സംഭവം എന്റെ കൂട്ടുകാരെ എന്നിൽ നിന്നും അകറ്റി എനിക്ക് അവരെ വീണ്ടും കാണണമെന്നുണ്ട് കൊറോണ മൂലമാണ് ഇതെല്ലാം സംഭവിച്ചത് ലോക്ക് ഡൗൺ ക്കാലത്ത് ആരും പുറത്തിറങ്ങരുത് എന്ന സർക്കാറിന്റെ വാക്കുകൾ ചെവിക്കൊണ്ടില്ലെങ്കിൽ നാം അപകടത്തിലാകും.ഇത് പകരാതിരിക്കാൻ നമ്മൾ പരമാവധി പിടിച്ചു നിന്നെ പറ്റൂ .പൊതുവഴിയിൽ തുപ്പരുത്. കൈ എപ്പോഴും കഴുകുക, പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക', അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക ഇവയൊക്കെയാണ് മുൻ കരുതലുകൾ. ഇവയെല്ലാം കൃത്യമായി പാലിച്ചാൽ നമുക്ക് കൊറോണയെ തടുത്തു നിർത്തുവാൻ കഴിയും. ലോക്ക് ഡൗൺ കാരണം എല്ലാ അവധി ദിവസവും എന്നെ കറങ്ങാൻ കൊണ്ടു പോകുന്ന അച്ഛൻ ഇപ്പോൾ എന്നെ ഒരിടത്തും കൊണ്ടു പോകാറില്ല. എന്നു വച്ച് വീട്ടിൽ ബോറടിച്ചിരിക്കുകയും അല്ല അടുക്കളയിൽ അമ്മയെ സഹായിച്ചും ചെറിയ വികൃതിത്തരം കാട്ടിയും ഇരിക്കാൻ നല്ല രസമാണ്. എല്ലാവരും വീട്ടിൽ ഉള്ളതിനാൽ കളിച്ചും ചിരിച്ചും ഇടയ്ക്ക് അച്ഛന്റെ അടികൊണ്ടും ദിവസങ്ങൾ ഉന്തി തള്ളി വിടുന്നു

ശ്രീലക്ഷ്മി പി.എസ്
നാലാം ക്ലാസ് സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം