എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/ നോവൽ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ
              ലോകാരോഗ്യ സംഘടനാ മഹാമാരിയായി പ്ര്യഖ്യാപിച്ച കൊറോണ വൈറസ് എല്ലാ രാജ്യത്തും എത്തിക്കഴിഞ്ഞിരുന്നു. ഒരുപാടു പേർക്ക് രോഗം ബാധിക്കുകയും വളരെയധികം ആളുകൾ മരിക്കുകയും ചെയ്തു. രോഗം പടരുന്ന സാഹചര്യത്തിൽ അത് പടരാതെ നോക്കുകയാണ് നമ്മുടെ ലക്‌ഷ്യം.നിരവധി സ്ഥാപനങ്ങൾ ഇത് വരെ പൂട്ടിക്കഴിഞ്ഞു.
         2020 മാർച്ച് 11 നാണ് ലോകാരോഗ്യ സംഘടന കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചത്. കോവിഡ് 19 ഇന്റെ പൂർണ രൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. 2019 നവംബറിലാണ് ഈ രോഗം ആദ്യമായി ചൈനയിലെ വുഹാനിൽ കണ്ടത് . വന്യജീവികളുടെ മാസം വിൽക്കുന്ന വുഹാനിലെ മാംസ മാർക്കറ്റ്  ആണ് ഇതിനു കാരണമായത് . സാധാരണ ഈ രോഗം കണ്ടു വരുന്നത് വവ്വാലിലാണ്. അങ്ങനെ ആ രോഗം  നമ്മുടെ  കൊച്ചു കേരളത്തിലുമെത്തി. ഇത് വരെ മരുന്ന് കണ്ട പിടിക്കാത്ത ഈ രോഗം പിടികൂടാതെ നോക്കുക  എന്നുള്ളത്  മാത്രമേ നമുക്ക് ചെയ്യാൻ കഴിയുള്ളൂ. ഈ രോഗം കൂടുതലായും ബാധിക്കുക നമുണ്ട് ശ്വാസകോശത്തെ ആണ്. സാധാരണയായി വൈറസ് ശരീരത്തിൽ  കടന്നു 14  ദിവസം കഴിഞ്ഞാണ് രോഗ ലക്ഷണം കാണിക്കുന്നത്. ചുമ, തുമ്മൽ, മൂക്കൊലിപ്പ് , തൊണ്ട വേദന ഇവയെല്ലാം പ്രധാന ലക്ഷണങ്ങാണ് . മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വേഗത്തിൽ പടരുന്നത് ഈ രോഗത്തെ അപകടകാരിയാക്കുന്നു.     
സനുഷ
3 B ജി എൽ പി എസ് . പൊത്തപ്പള്ളി
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം