എൽ പി എസ് ആറ്റുവാത്തല

Schoolwiki സംരംഭത്തിൽ നിന്ന്

ഫോട്ടോ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് ആറ്റുവാത്തല
വിലാസം
ആറ്റുവാത്തല

ആറ്റുവാത്തല
,
തെക്കേക്കര പി.ഒ.
,
688503
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9497635590
ഇമെയിൽ46213alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്46213 (സമേതം)
യുഡൈസ് കോഡ്32110800104
വിക്കിഡാറ്റ(Q87479548)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസി കെ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്റിനി ദേവസ്യ
എം.പി.ടി.എ. പ്രസിഡണ്ട്സുജാത
അവസാനം തിരുത്തിയത്
06-12-202346213HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

ചരിത്രം

കുട്ടനാട് താലൂക്കിലെ കാർഷിക ഗ്രാമമായ ചമ്പക്കുളം ഗ്രാമ പഞ്ചായത്തിൽ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ആറ്റുവാത്തല ഗവ.എൽ.പി.സ്കൂൾ . പ്രീ-പ്രൈമറി മുതൽ 4ാം ക്ലാസ്സ് വരെയാണ് ഇവിടെയുള്ളത്. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ ചാക്കോ കാഞ്ഞു പറമ്പന്റെ കുടുംബമായ കാഞ്ഞൂപ്പറമ്പിൽ കുടുംബം മുൻകൈയെടുത്ത് 1915 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ചെറുവള്ളങ്ങളിലാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത്. തങ്ങളുടെ വീടുകളിലുള്ള കുട്ടികളും നാട്ടിലെ കുട്ടികളുമെല്ലാം ഒരുമിച്ചിരുന്ന് പഠിക്കുന്ന സമഭാവനയുടെ ഇടമായിരുന്നു ഈ വിദ്യാലയം. പാവപ്പെട്ട കുട്ടികൾക്ക് സ്ലേറ്റും  കല്ലു പെൻസിലും പുസ്തകവും കഞ്ഞിയുമൊക്കെ കൊടുത്തായിരുന്നു സ്കൂളിൽ എത്തിച്ചിരുന്നത്.

കാലമേറെ കഴിഞ്ഞപ്പോൾ വിദ്യാഭ്യാസം കുറച്ചു കൂടി ജനകീയമായി മാറിയപ്പോൾ വിദ്യാലയം നടത്തിക്കൊണ്ടു പോവുകയെന്നത് വിഷമകരമായി തീർന്നു. അങ്ങനെ ശ്രീ തോമസ് ആന്റണി കാഞ്ഞൂപ്പറമ്പ് എന്നയാൾ വിദ്യാലയം സർക്കാറിന് കൈമാറി. പിന്നീട് ശ്രീ.വി.പി.ചെല്ലപ്പൻ നായർ പ്രഥമാധ്യാപകനായിരുന്ന കാലത്ത് ഓലക്കെട്ടിടം തകർന്നു വീഴുകയും പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. അതാണ് ഇന്നും നിലനിൽക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങയ വിദ്യാർത്ഥികളിൽ പലരും ബാങ്ക് ജീവക്കാർ , സർക്കാർ ജീവനക്കാർ, വൈദീകർ, രാഷ്ട്രീയക്കാർ, കർഷകർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.

വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .

ഭൗതികസൗകര്യങ്ങൾ

  • ഒന്നു മുതൽ നാലാം ക്ലാസ്സു വരെയുള്ള കുട്ടികൾക്കായി വൃത്തിയുള്ളതും കാറ്റും വെളിച്ചവും ലഭിക്കുന്നതുമായ  പഠന മുറികൾ
  • പ്രീ പ്രൈമറി മുതലുള്ള കുട്ടികൾക്ക് പഠനം ഉല്ലാസ പ്രദമാക്കാൻ ആവശ്യമായ കളിയുപകരണങ്ങൾ
  • കളിക്കുന്നതിനും അസംബ്ലി ചേരുന്നതിനുമായി ഇന്റർലോക്കിട്ട് വൃത്തിയാക്കിയ മുറ്റം
  • വൃത്തിയുള്ളതും വിശാലവുമായ അടുക്കള
  • ശുദ്ധീകരിച്ച കുടിവെള്ളം
  • പരിസരം മാലിന്യമുക്തമാക്കാൻ ആവശ്യമായ ബിന്നുകൾ
  • പഠനം സുഗമമാക്കുന്നതിന് സഹായകമായ ലാപ്ടോപ്, പ്രൊജക്ടർ, പ്രിന്റർ .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

Sl

no.

പേര് കാലഘട്ടം ഫോട്ടോ
1 വി.പി .ചെല്ലപ്പൻ നായർ
2 ചന്ദ്രശേഖരൻ
3 കൊച്ചുകുഞ്ഞ്
4 ജെ .കൃഷ്‌ണമ്മ
5 കുഞ്ഞമ്മ സ്‌കറിയ
6 എ .തങ്കം 2013 ജൂൺ വരെ 
7 ടി.മനു 2013 ജൂൺ മുതൽ 2018 ഏപ്രിൽ വരെ
8 മിനി തങ്കപ്പൻ 2018 മെയ് മുതൽ 2020 ജൂൺ വരെ
9 ഷൈല .കെ .എസ് 2021 ഡിസംബർ മുതൽ

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

sl.

no.

വ്യക്തികൾ മേഖലകൾ
1 സി.ഗോപാലകൃഷ്ണൻ ,നെടുമുടി ടെലികമ്യൂണിക്കേഷൻ എഞ്ചിനീയർ
2 പ്രൊ .മാനുവൽ ജോസഫ് ,പനവേലി പാലാ st .തോമസ് കോളേജ്

ഗണിതവി ഭാഗം മേധാവി

3 ജോർജ് മാത്യൂ പഞ്ഞിമരം പഞ്ചായത്ത് പ്രസിഡന്റ്
4 എൻ .റെജി വാർഡ് മെമ്പർ
5 ബാബു .ടി .കുഴുവടി വാർഡ് മെമ്പർ


വഴികാട്ടി

ആലപ്പുഴ -ചങ്ങനാശ്ശേരി (AC road) റോഡിൽ കളർകോട് ജംഗ് നഷനിൽ നിന്ന് 8 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് നെടുമുടിപ്പാലമെത്തിയാൽ അവിടെ നിന്നും അര കിലോമീറ്റർ  കൂടി കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ കാണുന്ന മാധവശ്ശേരിയെന്ന ചെറിയ പാലം കയറി വലത്തോട്ടുള്ള ഇടറോഡിലൂടെ 50 മീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ ഗവ.എൽ.പി സ്കൂൾ ആറ്റു വാത്തലയിൽ എത്തും.{{#multimaps: 9.444817910711084, 76.41067385514268 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എൽ_പി_എസ്_ആറ്റുവാത്തല&oldid=2009032" എന്ന താളിൽനിന്ന് ശേഖരിച്ചത്