മനുഷ്യാ നീ തന്നെ നിന്റെ
ഇടിഞ്ഞുവീണ സ്വപ്നങ്ങൾക്കും
വിജനത നിറഞ്ഞ വീഥികളിൽ
കാക്കിക്കാർക്ക് പരക്കം പായുവാൻ
കാരണവും നീ തന്നെ
നിനക്കുവേണ്ടി ഓടുന്ന വേളയിൽ
മറക്കുന്നു അവരുടെ വേദനയും
നിന്നെ മഹാമാരിയിൽ നിന്ന്
കൈപിടിച്ചുയർത്താൻ ശ്രമിക്കുന്നവർ
ആശുപത്രി വരാന്തകളിൽ നിൽക്കും
മാലാഖമാരെ നോക്കുക നീ
തിരിഞ്ഞു നോക്കുക കഴിഞ്ഞ കാലങ്ങൾ
ഒരുമിച്ചു പൊരുതിടാം നല്ലൊരു നാളേക്കായ്
തിരിച്ചുപിടിക്കാം രോഗവിമുക്തനാടിനെ
മതവും ജാതിയും രാഷ്ട്രീയവുമില്ലാതെ
തുരത്തീടാം മഹാമാരിയെ വീട്ടിലിരുന്ന്