എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/നാടൻ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നാടൻ പാട്ട്

താനാരോ തക തക താനാരോ തക തക
പണ്ട് നമ്മൾ ഓടി ഓടിക്കളിച്ചതല്ലേട്യേ പെണ്ണെ
ഇന്ന് നമ്മൾ വീട്ടിനുള്ളിലെ
കൂട്ടിലായതെങ്ങനെട്യേ പെണ്ണെ
താനാരോ തക തക താനാരോ തക തക
പാടവരമ്പത്തിലൂടെ അന്ന് കൂട്ടുകൂടി നടന്നു
ഇന്ന് നമ്മൾ ചീറിപ്പായും വണ്ടിയിലാണല്ലോട്യേ
ഞാറുപറിക്കലുമില്ല കറ്റമെതിക്കലുമില്ല
ഇന്നിന്റെ മക്കൾ കംപ്യൂട്ടറിലും ഫോണിലുമല്ലേട്യേ പെണ്ണേ
താനാരോ തക തക താനാരോ തക തക
ഫ്ലാറ്റും പ്ലാസ്റ്റിക്കും നിറഞ്ഞോരീ നാട്ടിൽ
അന്തമില്ലാ മാറാവ്യാധികളെത്തീടുന്നു തക തക
കുടിയിലിരുന്ന് ഞാനിന്നറിഞ്ഞെട്യേ
ഉപ്പിട്ട കഞ്ഞീടെ സ്വാദും ഉപ്പിലിട്ടതിന്റെയും തക തക
മണ്ണിന്റെയും മരത്തിന്റെയും മണമറിഞ്ഞേട്യേ പെണ്ണേ
താനാരോ തക തക താനാരോ തക തക
കൈകൾ കഴുകിയും തൂവാല അണിഞ്ഞും
ഒന്നിച്ചു നിന്നിടാം പെണ്ണേ
നല്ലൊരു പൊൻപുലരിക്കായ്
താനാരോ തക തക താനാരോ തക തക

ശ്രീഹരി.എസ്
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത