എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൊറോണ...ഒരു നിരീക്ഷണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ...ഒരു നിരീക്ഷണ കാലം

മീനുവും നീനുവും കൂട്ടുകാരാണ്. മീനുവിന്റെ അച്ഛൻ ഗൾഫിൽ ആണ്. അച്ഛൻ വരാനിരിക്കുന്ന സമയത്താണ് കൊറോണ വൈറസ് പടർന്നു പിടിച്ചത്. മീനുവിന് നല്ല വിഷമമായി. മീനുവിന്റെ വിഷമങ്ങൾ നീനുവിനോട് പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം അവളുടെ അച്ഛൻ വന്നു. അച്ഛന്റെ അടുത്തു പോകുവാനോ സംസാരിക്കുവാനോ അവൾക്ക് കഴിഞ്ഞില്ല. എന്താണെന്നറിയണ്ടേ അന്യരാജ്യങ്ങളിൽ നിന്നും വരുന്നവർ നിരീക്ഷണത്തിലിരിക്കണമത്രേ..ഇതെല്ലാം മീനു നീനുവിനോട് പറഞ്ഞു. നീനു കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ മീനുവിനോട് പറഞ്ഞു. മീനു അവളുടെ സന്തോഷങ്ങൾ മാറ്റിവെച്ചു. എന്തിനാണെന്നറിയണ്ടേ? കൊറോണ വൈറസ് വീണ്ടും പടരാതിരിക്കുവാൻ….

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ