എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കോവിഡ് 19

ഒരു രാജ്യത്ത് കുറേ ശാസ്ത്രജ്ഞന്മാർ ഉണ്ടായിരുന്നു . അവരിൽ ഒരാൾ ഒരു വൈറസിനെ സൃഷ്ടിച്ചു. അതിന് കൊറോണ എന്ന് പേരും നൽകി . കൊറോണക്ക് അറിയില്ലായിരുന്നു, കൊറോണ ലോകം മുഴുവനും നശിപ്പിക്കാനാണ് ജനിച്ചത് എന്ന് . കൊറോണയെ തൊടുന്നവരെല്ലാം രോഗിയാവുമെന്നും കൊറോണ അറിഞ്ഞില്ല . കൊറോണയാണെങ്കിൽ ഒന്നും അറിയാതെ ലോകം മുഴുവൻ കറങ്ങി നടന്നു. കൊറോണ നല്ല ഉത്സാഹത്തോടെ ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യരിലേക്ക് കറങ്ങി നടന്നു. കൊറോണക്ക് കോവിഡ്.19 എന്ന് പുതിയ പേരും ലഭിച്ചു . 2 പേര് കിട്ടിയ സന്തോഷത്തിൽ ലോകം മുഴുവൻ കറങ്ങി നടന്നു. ഇതിനിടെ കൊറോണ കാരണം ഒരുപാട് ആളുകൾ മരിച്ചതും കുറേ ആളുകൾ രോഗികളായതും ഒന്നും കൊറോണ അറിഞ്ഞില്ല . കാരണം കൊറോണക്ക് സ്വന്തം രൂപം എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. എന്നാൽ കൊറോണയെ നശിപ്പിക്കാനായി ലോകം മുഴുവൻ പ്രാർത്ഥനയിലും നിയന്ത്രണത്തിലാണെന്നും പിന്നെ മാസ്ക്ക് ധരിച്ചും സാനിറ്ററിസ് പുരട്ടിയും ഹാൻവാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയും സുരക്ഷ നോക്കി. എന്നാൽ കൊറോണ ഇതൊന്നും അറിയാതെ ലോകം മുഴുവൻ കറങ്ങി നടന്നു. അങ്ങനെ ഇരിക്കെയാണ് രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് . അങ്ങനെ കോവിഡ് 19ം ലോക്ക്ഡൗണിലായി . കൊറോണക്ക് കറങ്ങി നടക്കാൻ കഴിയാതായി മനുഷ്യ ശരീരങ്ങൾ കിട്ടാതായി . പല സ്ഥലങ്ങളിലും കൊറോണ നശിക്കാൻ തുടങ്ങി . വിഷമിച്ചു പോയ കൊറോണ പറഞ്ഞു ടിവിയിലും നാട്ടിലുമെല്ലാം കൊറോണ എന്ന വാർത്ത തന്നെ . എന്റെ പേരാണല്ലൊ. അത് ആരാണ് ഈ കൊറോണ . ഒരുപാടു ജനങ്ങൾ കൊറോണ കാരണമാണല്ലോ മരണത്തിലും അസുഖഅവസ്ഥയിലും നിരീക്ഷണത്തിലുമൊക്കെ ആയത് . അങ്ങനെയിരിക്കെയാണ് കൊറോണ തന്റെ രൂപം കണ്ണാടീയിലൂടെ കാണാൻ ഇടയായത് . കൊറോണ ഞെട്ടി . ടിവിയിലും നാട്ടിലും പത്രത്തിലും ലോകം മുഴുവൻ പറയുന്നത് എന്റെ സ്വന്തം പേരാണല്ലൊ . ഞാൻ കാരണമാണ് ജനങ്ങൾ മരണത്തിലും അസുഖ അവസ്ഥയിലും നിരിക്ഷണത്തിലുമൊക്കെ ആയത് ജോലിയും വരുമാനവും ജനങ്ങൾക്ക് നഷ്ടപ്പെട്ടു വിഷമത്തിലായത് ഞാൻ കാരണമാണ് . കൊറോണ എന്ന കോവിഡ് 19 ന് വളരെ വിഷമമായി. കൊറോണ പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു ലോകം മുഴുവനും കേൾക്കണം എന്ന് ഉച്ചത്തിൽ പറഞ്ഞു ഹേ.... മനുഷ്യരെ ആരും എന്നെ തൊടരുത്. എന്നെ ആരാണ് ഈ ഭൂമിയിൽ സൃഷ്ടിച്ചത് . പറയൂ നിങ്ങൾ തന്നെ നിങ്ങളെ കൊല്ലാൻ വേണ്ടിയാണൊ എന്നെ ഈ ഭൂമിയിൽ സൃഷ്ടിച്ചത് മനുഷ്യരെ ... മരിക്കാൻ ഞാൻ തയ്യാറാണ് പക്ഷെ സ്വന്തമായി മരിക്കാൻ എനിക്കു കഴിയില്ല . എന്നെ സൃഷ്ടിച്ച നിങ്ങൾ തന്നെ എന്നെ നശിപ്പിക്കു . ലോകത്തെ രക്ഷിക്കാൻ കഴിയുന്നതും നശിപ്പിക്കാൻ കഴിയുന്നതും മനുഷ്യരായ നിങ്ങൾക്കു തന്നെ കഴിയൂ . എത്രയും പെട്ടന്നു തന്നെ എനിക്ക് മരിക്കാനുള്ള ഒരു മാർഗ്ഗം കാണിച്ചു തരൂ . ലോകം മുഴുവൻ ഞാൻ നടന്നെത്തി കഴിഞ്ഞു എന്ന് കൊറോണ എന്ന കോവിഡ് 19 വിഷമത്തിൽ പൊട്ടി കരഞ്ഞു കൊണ്ടു തന്നെ പറഞ്ഞു നിർത്തി . കൊറോണയുടെ വിഷമം ലോകം മനസ്സിലാക്കി തുടങ്ങി . ലോകം ഇപ്പോൾ കൊറോണയെ നശിപ്പിക്കാനുള്ള എല്ലാശ്രമവും നടത്തുന്നുണ്ട്. ഈ കഥയിൽ നിന്നും നാം മനസ്സിലാക്കേണണ്ടത് നമ്മുടെ നാടിനെ നമുക്ക് നശിപ്പിക്കാനും കഴിയും നമ്മൾ ഒത്തൊരുമിച്ചാൽ രക്ഷിക്കാനും കഴിയും ..

വിശ‌്വനി ഗിരിഷ്കുമാർ
5 A എൽ ഐ ജി എച്ച് എസ് ചൂണ്ടൽ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ