എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/ നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായി


 നേരം പുലർന്നേ
അമ്മ കുലുക്കി വിളിച്ചു
എഴുന്നേൽക്കെഴുന്നേൽക്ക്‌.

അമ്മെയിന്നു സ്കൂൾ ഇല്ലല്ലോ
എന്ന് പറഞ്ഞു തിരിഞ്ഞു
കിടന്നു ഞാനും വാവേം

പ്രാർത്ഥിച്ചെണീറ്റു കുളിക്കു
അമ്മ മൊഴിഞ്ഞു പതിവ് പോലെ
എന്നും രണ്ടു നേരം കുളിക്കേണം
ശരീരം വൃത്തിയാക്കേണം
മനസ് വൃത്തിയാക്കുവാൻ പ്രാർത്ഥിച്ചിടേണം
കരുണയും വൃത്തിയും അധ്വാനവുമുണ്ടേൽ
എല്ലാരും ബഹുമാനിച്ചീടും.
നന്നായി വളരാൻ നല്ലവരാകാൻ
എല്ലാരേം സഹായിച്ചിടേണം

ഉറങ്ങി ഉറങ്ങി തീർക്കല്ലേ
കണ്ണ് തുറന്നു കാണുവിൻ
ഈ ലോകത്തിൻ വ്യഥകളേ .
കൈകൾ നന്നായി കഴുകേണം
വൈറസ് കുഞ്ഞനെ ഓടിക്കാൻ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും മറക്കേണം
മാസ്ക് ധരിച്ചു നടന്നെന്നാൽ
കൊറോണവൈറസ് തോറ്റോടും

ശാരീരികകലം പാലിക്കാം
സാമൂഹ്യ ഒരുമ നിലനിർത്താം.

ജെനറ്റ് റോസ് ജിജോ
2A എൽ എ ഐ യു പി എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത