Schoolwiki സംരംഭത്തിൽ നിന്ന്
- സേവനത്തിന്റെ പാഠങ്ങൾ ബാലമനസ്സുകളിൽ വേരുറപ്പിക്കാൻ ഉതകുന്ന ഗൈഡ്സ് പ്രസ് ഥാനം സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.
- ഈ വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെയും ആഘോഷങ്ങൾക്ക് മാററു കൂട്ടുവാൻ ഇവിടത്തെ ബാൻറ് സെററിന്റെ പ്രവർത്തനം ഏറെ സഹായിക്കുന്നു.
- ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി.
- കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പരിശ്രമിക്കുന്നു. *സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,ഐ.ടി,ഹെൽത്ത്,ഗാന്ധിദർശൻ,റോഡ്സുരക്ഷ,പരിസ്ഥിതി,ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ചുളള ക്ല ബ്ബുകൾ
2018-19 അധ്യയന വ൪ഷത്തെ പ്രവ൪ത്തനങ്ങൾ
* വിജ്ഞാനത്തിന്റെ കവാടം തുറന്നുകൊണ്ടുള്ള പ്രവേശനോത്സവം എല്ലാ നവാഗത൪ക്കും പ്രചോദനമായിത്തീ൪ന്നു
- പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ശുചിത്വ പ്രതിജ്ഞയും പരിപാടികളും നടത്തുകയുണ്ടായി