എൽ എഫ് സി എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും


പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്. നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടയിരിക്കുന്നു. ലോകത്തെ ഒന്നായി കാർന്നു തിന്നുവാൻ രൂപംകൊണ്ട കൊറോണാ വൈറസിനെ നേരിടാൻ അതീവജാഗ്രതയും വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും അനിവാര്യമാണ്. ഈ മാർഗങ്ങളിലൂടെ മാത്രമേ നമുക്ക് രോഗപ്രതിരോധംനേടാൻപറ്റു. പരിസ്ഥിതി ശുചിയായിരുന്നാൽ മാത്രമെ വൃക്തിശുചിത്വത്തിനും പ്രാധാന്യം ഉള്ളൂ. ഒരു സമൂഹത്തെ ഒന്നായി ബാധിക്കുന്നതാണ് പരിസ്ഥിതിയുടെ അവസ്ഥ. അതിനാൽ സമൂഹനന്മയ്ക്കായി ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്നു പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാകുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും ഉണ്ട്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ പരിസ്ഥിതിയെയും മലിനമാക്കുന്നു. അതിൽ അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുന്നു. അതിനാൽ തന്നെ സമൂഹത്തിൽ ആരോഗ്യപ്രശ്നങ്ങളും ഏറിവരുന്നു. കൊറോണ പോലുള്ള വൈറസ് നഗരങ്ങളെയാണ് കൂടുതൽ കാർന്നു തിന്നുന്നത്. വ്യക്തികൾ തമ്മിലുള്ള സമ്പർക്കവും പ്രകൃതി മലിനീകരണവും വ്യക്തിശുചിത്വത്തിന്റെ കുറവും കാരണമാണ് രോഗങ്ങൾ പടർന്നു പന്തലിക്കുന്നത്. ഇടവേളയ്ക്കു ശേഷം വീണ്ടും ആശങ്കയിലാഴ്ത്തുകയാണ് ഈ വൈറസ്. ഈ അണുബാധ ബാധിക്കാതിരിക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും ആരോഗ്യ സംഘടന സമൂഹത്തിന് നൽകുന്നു. അതിൽ ഒഴിച്ചുകൂടാത്ത ഒന്നായി പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും മാറിയിരിക്കുന്നു. പതറാനുള്ള അവസരം അല്ല ഇത്. ചരിത്രം മലയാളികൾക്ക് മുതൽക്കൂട്ടാണ്. നിപ്പ പോലുള്ള മഹാമാരിയെ രണ്ടുതവണ തോൽപ്പിച്ച അനുഭവം നൽകുന്ന കരുത്ത് ചില്ലറയല്ല. ആശങ്കവേണ്ടെന്ന് പറയുമ്പോൾ അത് സാഹചര്യത്തെ ലഘുവാക്കി കാണിക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. പ്രതിരോധ മാനദണ്ഡങ്ങളാണ് കേരളത്തിൽ നടപ്പാക്കുന്നത്. മാസ്ക് വെക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ. രാജ്യമൊട്ടാകെ രോഗ പ്രതിരോധത്തിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ആരോഗ്യ സംഘടന നൽകുന്ന നിർദേശങ്ങളാണ്. പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും നല്ല നാളേക്ക് അനിവാര്യമാണ്.


കാശിനാഥ് കെ എ
3 A എൽ എഫ് സി എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം