എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ശുചിത്വത്തിനുള്ള പങ്ക് വളരെ വലുതാണ്. കാരണം സോപ്പും, ഹാൻഡ് വാഷും, സാനിറ്റിസറും ഉപയോഗിച്ച് കൈകൾ കഴുകുന്നതിലൂടെ കൊറോണ വൈറസ് പകരുന്നത് നമ്മുക്ക് തടയാനാകും. മാത്രവുമല്ല. കൈകൾ കഴുകുന്നതു വഴി വൈറസിന്റെ വ്യാപനം നന്മുക്ക് ചെറുക്കാനുമാകും. ദിവസം അഞ്ചും ആറും തവണ കൈ കഴുകുക വഴി നമ്മുക്ക് അതിനെ തടയാം. കഴുകാത്ത കൈകൾ മുഖത്തും മറ്റും സ്പർശിക്കുന്നതു വഴി വൈറസ് വ്യാപിക്കാൻ ഇടയാകും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ സോപ്പ് ' ഉപയോഗിച്ചാണെങ്കിൽ 20 സെക്കന്റുകൾ കഴുകുക യാണ് ഉത്തമം. അതുമൂലം കൊറോണയുടെ വ്യാപനം തടയാനാകുകയുംഅത് നശിക്കുകയും ചെയ്യും.ടോയ്ലറ്റ് ഉപയോഗത്തിന് ശേഷവും കൈകൾ വൃത്തിയായി കഴുകുക. അതിന് ശേഷം കൈകൾ കൊണ്ട് എന്തെങ്കിലും ചെയ്താൽ വൃത്തിയായി കഴുകണം . കൊറോണ കാലത്ത് ഹോം ക്വാറന്റീൻ പോലെ പിന്തുടരേണ്ട ഒരു കാര്യമാണ് ശുചിത്വം.അതുകൊണ്ട് നമ്മൾ ശുചിത്വം പാലിക്കുക, ആരോഗ്യത്തോടെയിരിക്കുക, വൈറസ് വ്യാപനം തടയുക.ഈ ലോക് ഡൗൺ കാലത്ത് നമ്മുക്ക് ശുചിത്വത്തിലൂടെ വൈറസ് വ്യാപനം തടയാം. Break the chain and stay home ' ......



പോൾ ജേക്കബ്
5 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം