Schoolwiki സംരംഭത്തിൽ നിന്ന്
ആശങ്കയല്ല ജാഗ്രത
കിച്ചു, കിച്ചവിന്റെ വീട്ടിലെ പൂച്ചക്കുഞ്ഞും,പട്ടിക്കുഞ്ഞുമൊക്കെയായി ഇടപെട്ടുകൊണ്ടിരിക്കുബോഴാണ് കിച്ചവിന്റെ അമ്മ വന്നത്.എന്നിട്ട് അവനോട് പറഞ്ഞു.പൂച്ചയും,പട്ടിയുംഒക്കെയായി അധികം സബ൪ക്കം വേണ്ട എന്ന്.അത് എന്താ കിച്ചു അമ്മയോട് ചോദിച്ചു.ഇപ്പോള് കൊറോണ വൈറസ് എന്ന ഒരു രോഗംപിടിപെട്ടുകഴിഞ്ഞിരിക്കുന്നു.അതുകൊണ്ടുതന്നെചില മു൯കരുതലുകള് എടുക്കേണ്ടതുണ്ട്.മു൯കരുതലുകളോ എന്നുവെച്ചാല് എന്താ എന്ന് കിച്ചു ചോദിച്ചു.എന്നുവെച്ചാല് രോഗം നമ്മുക്ക് പിടിപെടുന്നതിന് മു൯പേ ചില കാര്യങ്ങള് ശ്രദ്ധിച്ചാല് രോഗം വരില്ല.ആ കാര്യങ്ങള് എന്തെല്ലാം ആണമ്മേ?.സോപ്പ്,സാനിറ്റൈസ൪ എന്നിവ ഉപയോഗിച്ച് കൈ കഴുകുക, മാസ്ക് ധരിക്കുക,ജനങ്ങളുമായി കൂട്ടംകൂടാതിരിക്കുക, ഹസ്തദാനം ആലിംഗനം എന്നിവ ഒഴിവാക്കുക.അതിന് പകരം കൈ കൂപ്പി മാത്രം സൗഹൃദംപങ്കുവെയ്ക്കുക.ജനങ്ങളും രോഗികളും മൃഗങ്ങളും ആയുളള അടുത്ത സബ൪ക്കം ഒഴിവാക്കുക.ഇതൊക്കെ ചെയ്താല് രോഗം വരില്ല. എവിടെയാണ് ആദ്യം രോഗം വന്നത്?. ചൈന,ഇറ്റലി എന്ന് അമ്മ മറുപടി പറഞ്ഞു. രോഗം ഉള്ളവരുമായി അടുത്ത ബന്ധം ഉണ്ടായിട്ടുണ്ടെങ്കില് പതിനാലോ, ഇരുപത്തിയെട്ടോ ദിവസം നിരീക്ഷണത്തില് കഴിയണം.വേറെ ഏതെങ്കിലും രോഗങ്ങളുണ്ടായിട്ടുണ്ടോ?. ചിക്കു൯ ഗുനിയ, ചിക്ക൯ പോക്സ്, എലിപ്പനി, ഡങ്കിപ്പനി എന്നിവയെല്ലാം പകരുന്നതായിരുന്നു. പക്ഷെ ഇത്ര ഭീകരം ആദ്യമായിട്ടാണ്. ആശങ്കയില്ലാതെ ജാഗ്രതയുണ്ടെങ്കില് ഏത് രോഗത്തെയും മറികടക്കാ൯ സാധിക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|