എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

എന്താണ് കൊറോണ വൈറസ് ഇത് അപകടകാരിയാവുന്നതു എങ്ങനെ മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക .ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ .രോഗം ഗുരുതരമായാൽ സാർസ് ,ന്യൂമോണിയ ,വൃക്കസ്തംഭനം എന്നിവയുണ്ടാകും .മരണവും സംഭവിച്ചേക്കാം . മനുഷ്യർ ,മൃഗങ്ങൾ ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം വൈറസുകളിൽ ഒന്നാണ് കൊറോണ .ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കുർത്തമുനകൾ കാരണമാണ് .പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത് സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട് .സാധാരണ ജലദോക്ഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനതകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാത ശിശുക്കളിലും ഒരുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദര സംബന്ധമായ അണുബാധയ്ക്കും കാരണമാകാറുണ്ട് .

കാർത്തിക്.എസ്
3 എ എൽ.എം.എസ് എൽ.പി.എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം