എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/ നമുക്കും പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കും പ്രതിരോധിക്കാം കൊറോണയെ
 1960 കാലഘട്ടത്തിലാണ് ഈ വൈറസ് മൂലമുള്ള രോഗം ആദ്യം കണ്ടു തുടങ്ങിയത്. അതിനുശേഷം 2019 ഡിസംബർ മാസം ചൈനയിലെ വുഹാനിൽ  ഇതേ രോഗലക്ഷണം കണ്ടു തുടങ്ങി. വളരെ പെട്ടെന്നാണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകർന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അസുഖമായതിനാൽ തുമ്മുകയോ,  ചുമയ്ക്കുകയോ, ചെയ്യുമ്പോൾ പെട്ടെന്ന് ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നു. ശ്വാസത്തെ വളരെ ഗുരുതരമായി ഇത് ബാധിക്കുന്നതിനാൽ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതും ഇത് വരാതെ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനെ പ്രതിരോധിക്കാൻ തക്കതായ മരുന്നൊന്നും ഇതുവരെ ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. അതിനുവേണ്ടി സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നമ്മളോരോരുത്തരും പാലിക്കേണ്ടതാണ്. പ്രധാനമായും ഈ രോഗം ബാധിച്ചവരോ,  ഈ രോഗലക്ഷണങ്ങൾ ഉള്ളവരു മായോ, ഇടപഴകാതിരിക്കുക. മാസ്ക് ധരിക്കുക, കൈകൾ കുറഞ്ഞത് 20 സെക്കൻഡ് സോപ്പുപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക. 
              
               ഈ വൈറസ് മുഖാന്തരം ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക അടിത്തറ തകർന്നു. ജനകോടികൾ തൊഴിൽരഹിതരായി തീർന്നു. അനേകരെ ദാരിദ്ര്യത്തിലേക്ക് ഈ മാരക വൈറസ് തള്ളിവിട്ടു. ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക സേവനം കൊണ്ടോ,  ആയുധശേഖരം കൊണ്ടോ ഇതുവരെയും ഈ വൈറസിനെ ഉൻമൂലനം ചെയ്യാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്തൊക്കെയുണ്ട് എങ്കിലും മനുഷ്യർ എത്രയോ നിസാരൻ മാർ എന്ന് ഈ വൈറസ് തെളിയിച്ചു. സ്വന്തക്കാർ മരിച്ചാൽ ഒരു നോക്ക് കാണുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഈ വൈറസ് മുഖാന്തരം ഉണ്ടാകുന്നത്. അതുകൊണ്ട് ഈ വൈറസിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കുന്നതിനു വേണ്ടി നാം സ്വയം സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയും, നമ്മൾ കാരണം മറ്റൊരു വ്യക്തിക്ക് ഈ രോഗം വരാതെയും ഇരിക്കാൻ സർക്കാരും, ആരോഗ്യ പ്രവർത്തകരും നിർദ്ദേശിക്കുന്ന സുരക്ഷാമാർഗങ്ങൾ സ്വീകരിച്ച് സ്വന്ത ഭവനങ്ങളിൽ കഴിഞ്ഞും, അനാവശ്യ യാത്രകൾ ഒഴിവാക്കിയും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. 


അരുൺ. എ
VI.A എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം