എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/അപ്പു എന്ന മഹാവികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പു എന്ന മഹാവികൃതി

ചന്തുവിൻെ്റയും ഒാമനയുടെയും മകനാണ് മഹാവികൃതിയായ അപ്പു.അച്ഛനെയും അമ്മയെയും അനുസരിക്കില്ല. മുതിർന്നവരെ ബഹുമാനിക്കില്ല. അധ്യാപകരെയും അനുസരിക്കില്ല. മഹാവകൃതിയാണ് അപ്പു. ഒന്നും പഠിക്കില്ല. എപ്പോഴും കളി മാത്രം. ഒരുവൃത്തിയുമില്ല.ഒരു ദിവസം മൈതാനത്ത് കൂട്ടുകാരൊടൊപ്പം കളിക്കുകയായിരുന്നു അപ്പു. പെട്ടെന്ന് മഴ തുടങ്ങി. എല്ലാ കുട്ടികളും വീട്ടലേക്ക് ഓടി. അപ്പുവും വീട്ടിലക്ക് ഓടി. അവൻ കൈയും വായും കഴുകാതെ ആഹാരം കഴിച്ചു.അവൻെ്റ കൈയിലുണ്ടായിരുന്ന രോഗാണു അവൻെ്റ വയറ്റിലെത്തി. അവന് വയറുവേദനയും പനിയും തുടങ്ങി. അച്ഛൻ അവനെ ആശുപത്രിയിൽ കൊണ്ടു പോയി.ഡോക്ടർ പരിശോധിച്ച് അപ്പുവിന് ഗുളികയും മരുന്നും നൽകി. അവൻ സുഖം പ്രാപിച്ചു. കൈ കഴുകാതെ ഭക്ഷണം കഴിച്ചാൽ രോഗം പിടികൂടുമെന്ന് അവന് മനസ്സിലായി.പിന്നീട് അവൻ നല്ല കുുട്ടിയായി അനുസരണയുളള കുുട്ടിയായി വളർന്നു.

എലിശാമോൻ
4A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ