എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/അപ്പുവിൻ്റെ സ്വപ്നം തകർത്ത കൊറോണ
അപ്പുവിൻ്റെ സ്വപ്നം തകർത്ത കൊറോണ
അപ്പു...അപ്പു...അതിരാവിലെതന്നെ അമ്മയുടെ വിളികേട്ടു ഞാൻ ഉണർന്നു.ഇന്നു ഞാൻ വളരെസന്തോഷവാനാണ്.അതെ അച്ഛൻവരാറായിരിക്കുന്നു. മാമൻ രാവിലെ അച്ഛനെ വിളിക്കാൻ പോയിട്ടുണ്ടെന്നു അമ്മപറഞ്ഞു.എന്നെകൊണ്ടുപോകാത്തതിൽ എനിക്ക് നല്ല ദേഷ്യം തോന്നി.അതുകൊണ്ടു ഞാൻ പതിവിലുള്ള പാൽ കുടിച്ചില്ല.എന്തായാലും അച്ഛൻ്റെ കൂടെയിരുന്നുരണ്ടു ദോശ കൂടുതൽ കഴിക്കാം.പിന്നെ അച്ഛൻകൊണ്ടുവരുന്ന മിഠായി പൊതികൾ ഒരോന്നായി പൊട്ടിക്കാം.തനിക്കുള്ളതു മാറ്റിവെച്ചിട്ടവേണം കൂട്ടുകാർക്ക് കൊടുക്കാൻ.ഓടുന്ന തീവണ്ടി-അതുഞാൻ അച്ഛനോടു പ്രത്യേകം പറഞ്ഞിട്ടുണ്ട്.അതുവീടിൻ്റെ വരാന്തയിൽകൂടി ഓടിക്കാനായി വരാന്ത വൃത്തിയാക്കി വെച്ചിട്ടുണ്ട്.കളർ പെൻസിലുകൾ,പുതിയ തുണികൾ...അങ്ങനെപോകുന്ന ഒരുനീണ്ട നിരതന്നെ ഉണ്ട്. ഹൊ...അച്ഛനൊന്നു വേഗം വന്നെങ്കിൽ മതിയായിരുന്നു.എന്നിട്ടുവേണം പുതിയ ഷർട്ടിട്ടു ആ ടോമിയുടെ മുന്നിൽ ഒന്നു വിലസിനടക്കാൻ.അതാ കാറിൻ്റ ശബ്ദം കേൾക്കുന്നു.ഞാൻ പുറത്തേക്കു ഓടി .കാറിൽനിന്നും മാമൻ പുറത്തേക്ക് ഇറങ്ങി. പക്ഷെ അച്ഛനെ കണ്ടില്ല.മാമൻ പറഞ്ഞു"മോൻ്റെ അച്ഛൻ വന്നു പക്ഷെ വീട്ടിലേക്ക് വരാൻ കഴിഞ്ഞില്ല".കുറച്ചു നേഴ്സ്മാർ പരിശോധിച്ചതിൽ നിൻ്റെ അച്ഛനു പനി ഉണ്ടെന്നു പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇനി കുറച്ചുനാൾ കഴിഞ്ഞെ വരാൻ സാധിക്കുകയുള്ളു.ഇതുകേട്ടപ്പോൾ എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല.മാമൻ-അമ്മയോടു പറയുന്നതുകേട്ടു "കൊറോണ".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ