എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/ നാം സ്വപ്നം കാണുന്ന നല്ല നാളെകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നാം സ്വപ്നം കാണുന്ന നല്ല നാളെകൾ

ദൈവം വരദാനമായി നൽകിയ ഈ ഭൂമിയിൽ നാം ജീവിക്കുമ്പോൾ നാം സുരക്ഷിതരാണോ? അതോ വ്യത്യസ്ത ഓമനപ്പേരുകൾ നൽകി, മാധ്യമങ്ങളിലൂടെ രാപ്പകൽ കേൾക്കുന്ന വൈറസുകളുടെ പിടിയിലാണോ? എങ്ങനെ നാം അസ്വതന്ത്രരായി? അതിന് കാരണക്കാർ ആരാണ്? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ കൂട്ടരേ? ഐസൊലേഷൻ, ക്വാറന്റീൻ, സാനിറ്റൈസർ, മാസ്ക് തുടങ്ങിയ ഇംഗ്ലീഷ് പദങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതെങ്ങനെയാണ്?

അതെ. ശുചിത്വം ഏറ്റവും ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

✯നവ വൈറസിന്റെ അതിർവരമ്പുകൾ തകർക്കുവാൻ നാം ശുചിത്വമുള്ളവരാകണം.
✯ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈയും വായും കഴുകണം.
✯പുറത്തു പോയി വരുമ്പോഴും കൈകൾ ശുചിയാക്കണം.
✯പരിസരം ശുചിത്വമുള്ളതാക്കണം.
✯പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കണം.
✯സാമൂഹിക അകലം പാലിക്കണം.

പ്രിയ കൂട്ടുകാരെ, നമുക്ക് കൈകോർക്കാം
ആരോഗ്യകരമായ നല്ല ഒരു നാളെക്കായി.

അഭിനവ് S P
4 A എൽ എം എസ്സ് എൽ പി എസ്സ്മെയ്‌പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം