എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

നീണ്ട ഇടവേളയ്ക്കുശേഷം ഒത്തുകൂടാൻ,കളിച്ചുചിരിക്കാൻ,കൂട്ടുകൂടാൻ,വീണ്ടും കുരുന്നുകൾ വിദ്യാലയത്തിലേയ്ക്ക്.

              

           കോവിഡ് 19 എന്ന മഹാമാരി വളരെയധികം പ്രതികൂലങ്ങൾ ഉളവാക്കിയെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഓൺലൈൻ പഠനം സഹായകമായിരുന്നു. മാനസിക ഉല്ലാസം വീണ്ടെടുക്കുന്നതിനുള്ള സാഹചര്യം വീണ്ടും അവർക്ക് അത്യത്ഭുതമായി ലഭിച്ചിരിക്കുന്നു.ചങ്ങാതികളോടൊപ്പം പഠിക്കാനും ആശയവിനിമയം നടത്താനും അധ്യാപകരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാനും വീണ്ടും അവർക്ക് അവസരം ലഭിച്ചിരിക്കുന്നു ക്‌ളാസ്സ്‌മുറിയിലിരുന്ന് കൂട്ടുകാരുമൊത്ത് ആടാനും പാടാനും അവസരം ലഭിച്ച കുട്ടികൾ ഇപ്പോൾ അതീവ സന്തുഷ്ടരാണ്.കോവിഡിന്റെ അനുഭവം പലർക്കും പങ്കിടാൻ ഉള്ള അവസരം ലഭിച്ചു.അധ്യാപകരുടെ സഹായത്തോടെ വിവിധ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.പാഠഭാഗങ്ങളിൽ വളരെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനും കുരുന്നുകൾക്ക് സാഹചര്യം ലഭിച്ചിരിക്കുന്നു.അധ്യാപക വിദ്യാർത്ഥി ബന്ധം കൂടുതൽ ശക്തി പ്രാപിച്ചതിലൂടെ കുഞ്ഞുങ്ങൾ വളരെ ആത്മവിശ്വാസത്തോടെ ഓരോ പഠനപ്രവർത്തനങ്ങളിലും ഏർപ്പെടുന്നു.കുഞ്ഞുങ്ങളിൽ തെളിഞ്ഞുവന്ന മെഴുകുതിരിവെട്ടം എന്നും അണയാതെ തെളിയട്ടെ.