എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/വഞ്ചിയിലെത്തിയ കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
വഞ്ചിയിലെത്തിയ കീടാണു

ഒരു ദിവസം ചിന്നുവും അനിയൻ ചന്തുവും കൂടി കടലാസ് വഞ്ചികൾ മുറ്റത്തെ മഴ വെള്ളത്തിലിട്ട് കളിക്കുകയായിരുന്നു. ഇതെല്ലാം കണ്ട് കീടാണു വെള്ളത്തിൽ ഇരിപ്പുണ്ടായിരുന്നു. ആരുടെയെങ്കിലും ഉള്ളിൽ എത്തണം-കീടാണു കാത്തിരുന്നു. പെട്ടെന്ന് ചന്തുവിന്റെ കടലാസ് വഞ്ചി മറിഞ്ഞു ഹി! ഹി! ഹി! ഇതു തന്നെ തക്കം; കീടാണു കരുതി. കീടാണു വേഗം കടലാസ് വഞ്ചിയിലേക്ക് കയറിയിരുന്നു. എന്റെ കടലാസ് വഞ്ചി നേരെ വയ്ക്കാം; ചന്തു കടലാസ് വഞ്ചി നേരെ വയ്ക്കാൻ ഒരുങ്ങി. ഈ സമയം അമ്മ അതുവഴി വന്നു. “വേണ്ട വേണ്ട കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കീടാണുക്കൾ കാണും... കൈയും കാലും കഴുകിക്കൊള്ളൂ”-അമ്മ പറഞ്ഞു. ചിന്നുവും ചന്തുവും മുറ്റത്തെ പൈപ്പിൽ നിന്ന് വെള്ളമെടുത്ത് കൈയും കാലും കഴുകി. ഇത് കണ്ട് കീടാണു നാണിച്ചു പോയി.

ഫഹദ്.എ
2 A എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ