എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


കോറോണയെ ഇന്ന് ലോകജനത ഭയത്തോടെയാണ് കാണുന്നത് . ഇതുമൂലം ആയിരങ്ങളാണ് ദിനംപ്രതി മരണത്തിനിരയാകുന്നത് .
ഇത്തിരിക്കുഞ്ഞനായ ഇവൻ മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ മാത്രം ജീവലക്ഷണം കാണിക്കുന്നു .അല്ലാത്തപ്പോൾ ഞാൻ
നിര്ജീവമാണ് . ശ്വസനവായുവിലൂടെ ശ്വാസകോശത്തിലെത്തി വില്ലനായി മാറുന്നു .

 


ഈനാംപേച്ചിയിലൂടെയാണ് മനുഷ്യശരീരത്തിൽ പ്രവേശിച്ചത് .പതിനാലു ദിവസങ്ങൾ കഴിഞ്ഞു മാത്രമേ രോഗലക്ഷണങ്ങൾ
മനുഷ്യർ കാണിക്കുകയുള്ളു .രോഗംപിടിപെട്ടാൽ രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടാണ് .ചൈനയിലെ വുഹാനിലെ മനുഷ്യ
ശരീരത്തിലെത്തി ലോകത്താകമാനം മാസങ്ങൾക്കുള്ളിൽ പരന്നു . സമ്പർക്കത്തിലൂടെയാണ് പ്രധാനമായും വ്യാപിക്കുന്നത് .
ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന മനുഷ്യർ മരണത്തിനു കീഴ്‌പ്പെടുന്നു .

 


സോപ്പുപയോഗിച്ചു കൈകൾ കഴുകിയും , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും , തുവാല ഉപയോഗിച്ചും , വീട്ടിൽനിന്നും
പുറത്തിറങ്ങാതെയും, അകലം പാലിച്ചും നമ്മുക്ക് കോറോണയെ പടികടത്താം .

 

അതുൽ ആർ പി
2 എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം