എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/ആദായത്തിനൊരു ഹരിത സ്പർശം.
ആദായത്തിനൊരു ഹരിത സ്പർശം.
കൊറോണയുടെ സാമൂഹ്യവ്യാപനം നടയാനുള്ള ഏറ്റവും ശാസ്ത്രീയ പ്രതിവിധിയാണ് ലോക് ഡൗൺ. എല്ലാ ആവശ്യങ്ങൾക്കും അയൽനാടുകളിലേക്ക് കണ്ണും നട്ടിരിക്കുന്ന കേരളീയർക്ക് കിട്ടിയ ഇരുട്ടടിയാണ് ഈ കോറോണക്കാലം. പണ്ട് കാലത്ത് നമ്മുടെ പറമ്പുകൾ പച്ചക്കറി കൃഷികളാൽ സമൃദ്ധമായിരുന്നു. ഇന്ന് നമ്മൾ ജീവന് തന്നെ ഭീഷണിയായ മാരക വിഷങ്ങളടങ്ങിയ അന്യസംസ്ഥാന പച്ചക്കറികളാണ് കഴിക്കുന്നത്. വിഷവിമുക്തമായ പച്ചക്കറികൾ ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്തം നമുക്ക് ഓരോർത്തർക്കുമുണ്ട്. ഒരൽപ്പം സമയം കണ്ടെത്തിയാൽ ആർക്കും ചെയ്യാവുന്ന ഒന്നാണ് വീട്ടുവളപ്പിലെ കൃഷി- ഇത് ഒരു ജീവിതരീതിയാക്കുകയാണ് വേണ്ടത് - ചീര, പാവൽ ,കോവൽ, പയർ, വെണ്ട തുടങ്ങി എല്ലാം നമുക്ക് കൃഷി ചെയ്യാം. ചെടി നനയ്ക്കാനും അവയോട് സല്ലപിക്കാനും സമയം കണ്ടെത്തിയാൽ അത് വളരെ സന്തോഷം നൽകും . ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളായ നാമോരുത്തരും നമ്മുടെ നല്ല നാളേയ്ക്കു വേണ്ടി ഒരോ കുട്ടിക്കർഷകരായി മാറേണ്ടത് അനിവാര്യമാണ്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം