എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/പ്രിയപ്പെട്ട കോറോണയ്ക്ക്
To, Corona virus, Wuhan, China. പ്രിയപ്പെട്ട കോറോണയ്ക്ക്, നീ വെറും കുറച്ചു നാളുകൾ കൊണ്ട് ഞങ്ങടെ പ്രിയ സുഹൃത്തായി മാറി കഴിഞ്ഞിരിക്കുന്നു. എന്തെന്നാൽ, എപ്പോഴും ഞങ്ങളെ കൈ കഴുകാൻ പഠിപ്പിച്ചു, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ പഠിപ്പിച്ചു, ക്യു വിൽ നിശ്ചിത അകലത്തിൽ നിൽക്കുവാൻ പഠിപ്പിച്ചു, തിങ്ങി ഞെരുങ്ങാതെ യാത്ര ചെയ്യുവാൻ പഠിപ്പിച്ചു, അങ്ങനെ എഴുതിയാൽ തീരാത്ത ഒരുപാടുണ്ട്........ പറയുവാൻ.... അതുപോലെ തന്നെ തോളോട് ചേർന്ന് ക്ലാസ്സിലിരുന്ന ഞങ്ങളെ നീ ഒരു മീറ്റർ അകാലത്തിലാക്കിയില്ലേ...... കൈ കോർത്തു കളിച്ചിരുന്ന ഞങ്ങളെ നീ വേർപിരിയിച്ചില്ലേ...... ഞങ്ങടെ പുസ്തകവും സ്കൂളുമെല്ലാം നീ അടച്ചുപൂട്ടിയില്ലേ....... മാസ്ക് വായ മൂടിക്കെട്ടി ഞങ്ങളെ നീ വീട്ടുതടങ്കലിലാക്കിയില്ലേ..... ഞങ്ങടെ സ്കൂളിന്റെ വിളിപ്പാടകലെ വരെ എത്തി ആരെയാണ് നീ തിരയുന്നത്???? നിർത്തൂ നിന്റെ ഈ താണ്ഡവം... ഇല്ല ഇനി ആരെയും നിനക്ക് വിട്ടു തരില്ല. ഞങൾ ഒരുമിച്ച് നിന്നെ നേരിടും. നിന്റെ വർഗ്ഗത്തിൽപെട്ടവരെ തോൽപ്പിച്ച ചരിത്രമാണ് മനുഷ്യനുള്ളത്.നീ തിരികെ പോകുവാൻ മനുഷ്യ ജീവനൊഴികെ എന്താണ് വേണ്ടത്?? നിനക്ക് ഞങ്ങളെ കൊല്ലാൻ കഴിയും തോൽപ്പിക്കാൻ ആവില്ല........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 11/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം