എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ലോകം മുഴുവൻ കീഴടക്കിയ കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം മുഴുവൻ കീഴടക്കിയ കോവിഡ് - 19

2019 ഡിസംബർ അവസാനത്തിൽ ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നിന്നാരംഭിച്ച് ലോകത്താകെ ഇരുന്നൂറിലേറെ രാജ്യങ്ങളിൽ പടർന്നു പിടിച്ച് മഹാമാരിയായി മാറിയിരിക്കുകയാണ് കോവിഡ് - 19. ചൈനയിലെ വുഹാനിൽ നിന്ന് ജനുവരി 30 ന് മടങ്ങിയെത്തിയ ഒരു വിദ്യാർത്ഥിനിയിലാണ് ഇന്ത്യയിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് എത്തിയ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവരിലുമാണ് കേരളത്തിൽ ആദ്യമായി കോവിഡ് - 19 സ്ഥിരീകരിച്ചത്.

ഇതോടു കൂടിയാണ് കേരളത്തിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയത്. ലോക് ഡൗൺ നിശ്ചയിച്ചതുമൂലം ജനങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. കടകൾ എല്ലാം അടച്ചുപൂട്ടുകയും ആഹാര സാധനങ്ങൾ വാങ്ങാൻ കഴിയാതെയും ആയി. വലിയ സ്ഥാപനങ്ങളും ചെറിയ കടകളും അടച്ചിട്ടതിനാൽ ജനങ്ങളുടെ ജോലികളെല്ലാം നിർത്തിവയ്ക്കേണ്ടി വന്നു.

ആരോഗ്യ പ്രവർത്തകരും മുഖ്യമന്ത്രിയും പറയുന്ന നിർദേശങ്ങൾ പാലിച്ചാൽ ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാം. പോലീസുകാരും ഡോക്ടർമാരും ഒരുപാട് വേദനകൾ സഹിച്ചു കൊണ്ടാണ് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ഗർഫിലും മറ്റ് വിദേശ രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ കൊണ്ടുവരാനും നിരീക്ഷണത്തിലാക്കാനും കേന്ദ്ര സർക്കാർ മുൻകരുതൽ എടുക്കുന്നു. ലോക് ഡൗണിന് ശേഷവും ജാഗ്രത തുടരേണ്ടതാണ്. രോഗത്തെ ഉന്മൂലനം ചെയ്യാൻ ഇതാവശ്യമാണ്. കൊറോണയെ ഒറ്റക്കെട്ടായി അതിജീവിക്കാം.

ആസിഫ്അലി എ എസ്
4 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം