എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/സ്കൂൾ എക്സിബിഷൻ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ പഠനാനുബന്ധ പ്രവർത്തനങ്ങൾ കൂടുതൽ ആവേശകരവും ഊർജസ്വലവുമാക്കുന്നതിനും ആരോഗ്യകരമായ മത്സരത്തിലൂ ടെ സ്കൂൾതല എക്സിബിഷൻ, സ്പോർട്സ്, വർക്ക് എഡ്യൂക്കേഷൻ എന്നിവയിൽ മികവുപുലർത്തുന്നവരെ കണ്ടെത്തുന്നതിനുമായി സ്കൂളിലെ മൊത്തം കുട്ടികളെയും റെഡ്,ബ്ലൂ,യെല്ലോ,ഗ്രീൻ എന്നീ നാലു ഹൗസുകളായി തിരിച്ച് പ്രവർത്തനങ്ങൾ നടത്തി. ഓരോ ഹൗസിനും രണ്ട് അധ്യാപകരെ ക്യാപ്റ്റന്മാരായി നൽകി. ആൻസി തോമസ്, മെൽവി ജോസ് എന്നിവർ ബ്ലൂ ഹൗസിനെയും ജെൻസി പോൾ, റിനി ആന്റോ എന്നിവർ ഗ്രീൻ ഹൗസിനെയും അമിത, ഷിത ജോസ് എന്നിവർ യെല്ലോ ഹൗസിനെയും സിസ്റ്റ‍ർ ഈഡിറ്റ്,ഡയാന എന്നിവർ റെഡ് ഹൗസിനെയും നയിച്ചു. ഇത് കൂടാതെ കുട്ടികളിൽ നിന്നും ക്യാപ്റ്റൻസിനെ തെരഞ്ഞെടുത്തു. മികവുള്ളവരെ കണ്ടെത്തുന്നതിനൊപ്പം , കുട്ടികളിൽ ഉത്തരവാദിത്വബോധം, നേതൃത്വപാടവം, സഹകരണം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കാനും ഇതിലൂടെ സാധിച്ചു. ജൂലായ് മാസത്തിൽ തന്നെ എക്സിബിഷൻസ്-ഐ ടി,ശാസ്ത്രം,ഗണിത ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം,പ്രവൃത്തി പരിചയമേള എന്നിവ നടത്തി. പ്രവൃത്തി പരിചയമേളയിൽ ബ്ലൂ ഹൗസ് ഒന്നാം സ്ഥാനം നിലനിർത്തി.ഇതിൽ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളെ ഉപജില്ലാമേളകളിൽ പങ്കെടുപ്പിച്ചു.