എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്/2021-24
പുതിയ ബാച്ചിലേക്ക് 84 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് എൽ കെ എം എസ് ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും നടത്തിവരുന്നു.2021-24 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി മാർച്ച് 19 ന് 55 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.45 മുതൽ 4.45വരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു.
ജനറൽ ലീഡറായി അനോറ ബിനോജിനെയും അസിസ്റ്റൻറായി ഹെസ്റ്റിയ ഷാജുവിനെയും തിരഞ്ഞെടുത്തു.
ഹൈടെക് പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) ആരംഭിച്ച ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് എൽ എഫ് എല്ലാ ബുധനാഴ്ചകളിലും 3.45 മുതൽ 4.45 വരെ ക്ലാസുകൾ നടത്തുകയും വിദ്യാർത്ഥികൾക്ക് അനിമേഷൻ, പ്രോഗ്രാമിങ്ങ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിങ്ങ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ് , റോബോട്ടിക്സ്, വെബ് ടി.വി, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുകയും ചെയ്യുന്നു.
കുട്ടികളുടെ ആശയങ്ങളെ യാഥാർഥ്യമാക്കാൻ ഉള്ള പദ്ധതിയുമായി കേരള ഡെവലപ്പ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക്ക് കൗൺസിൽ (കെ-ഡിസ്ക് ) ന്റെ യങ്ങ് ഇന്നവേറ്റീവ് പ്രോഗ്രാം പരിശീലനം 8, 9, 10 ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒക്ടോബർ 13 ന് കൈറ്റ് മിസ്ട്രസ്മാരായ ബൈജി ടീച്ചറിന്റേയും സിസ്റ്റർ ആൻലിറ്റിന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി. വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും കഴിവുകൾ തെളിയിച്ച സൂപ്രസിദ്ധ വ്യക്തികൾക്കും അവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളും ഉള്ളവരായിരുന്നു. അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പ്രയത്നം ആണ് യങ്ങ് ഇന്നവേറ്റഴ്സ് പോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്.
സ്കൂളിലെ പല കാര്യപരിപാടികളിൽ ലിറ്റിൽ കൈറ്റ്സിന്റെ നിറസാന്നിദ്ധ്യം ഉണ്ടായിരുന്നു. ക്യാമറകളൂടെ വികാരഭരിതമായ ഓർമ്മകൾ ഞങ്ങൾ ഒപ്പിയെടുത്തു. സൗഹൃദനിമിഷങ്ങളും നിറചിരികളും എല്ലാം ഞങ്ങൾ ഓർമ്മകളാക്കി മാറ്റി. 40 പേരിൽ തിരഞ്ഞെടുത്ത 12 പേരെ ക്യാമറ പരീശിലനത്തിനായ് പറഞ്ഞയച്ചു. ആധികരികമായി പരീഷീലനം നടത്തി.സുഭാഷ് സാറിന്റെ നേതൃത്ത്വത്തിൽ പരീശീലനം നടന്നു.ജില്ലാ തല കലോത്സവത്തിലും ലിറ്റിൽ കൈറ്റിസിന്റെ കൈയൊപ്പ് പതിച്ചിരുന്നു.ലൈണ്സ് ക്ലബിലും എൽ എഫിലും പിടിഎ ഹാളിലും ഞങ്ങൾ ദൃശ്യങ്ങൾ പകർത്തി.
ഹരിതവിദ്യാലയത്തിന്റെ ഭാഗമായി ഞങ്ങൾക്ക് വിവിധ നിറത്തിലുള്ള യൂണീഫോം നൽകി.പച്ച,മഞ്ഞ,ഓറഞ്ച് നിറത്തിലുള്ള കോട്ടുകൾ നൽകി. മാതാപിതാക്കൾക്കുള്ള അവബോധന ക്ലാസ്സ് ഞങ്ങളുടെ നേതൃത്വത്തിൽ നടത്തി. സമഗ്ര,ഇൻസ്റ്റ,മെയിൽ എന്നീ അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു കൊടുത്തു.
2022-25 ബാച്ചിലെ അഭിരുചി പരീക്ഷയെഴുതി 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് പ്രവേശിച്ചു.അവർക്ക് പ്രിമിലിനറി ക്യാമ്പ് വഴി അവരെ കമ്പ്യൂട്ടറുമായി കൂടുതൽ അടുപ്പത്തിലാഴ്ത്തി.