2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 55 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2020-23 ബാച്ച്

2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ജനുവരി 19-ാം തിയ്യതി ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഉദ്ഘാടനം ചെയ്തു. 38അംഗങ്ങൾ സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ഫിൽസി ടീച്ചറുടെയും കൈറ്റ് മിസ്ട്രസ്സുമാരായ സ്റ്റോഫി ടീച്ചർ ബൈജി ടീച്ചർ എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മാസ്റ്റർ സ്റ്റോഫി ടീച്ചർ സ്വാഗതവും ലീഡർ ഏയ്ഞ്ചൽ റോസ് നന്ദിയും പറഞ്ഞു.കൈറ്റ് മാസ്റ്റർ ട്രൈനർ സുഭാഷ് സാറിൻെറ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് 3:30 ന് നടത്തുകയും ക്യാമ്പ് വിലയിരുത്തുകയും ചെയ്തു 4.30pm ന് ക്യാമ്പ് അവസാനിച്ചു.

ഇതിന് മുൻപ് തന്നെ ഡിസംബർ 23ന് അധ്യാപകർക്ക് ഏകദിന ക്യാമ്പ് പരിശീലനം നൽകുകയുണ്ടായി.ജനുവരി,ഫെബ്രുവരി ,മാർച്ച് മാസങ്ങളിൽ സ്കൂൾ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു. കൂടാതെ വ്യക്തിഗതം,ഗ്രൂപ്പ് പ്രോജക്ടുകൾ ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .കസം സ്ക്രീൻ റെക്കോഡിങ്ങിലൂടെ പരീക്ഷ മൂല്യനിർണയത്തിനായി സേവ് ചെയ്തു അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം എൽ എഫ് സി എച്ച് ഇരിഞ്ഞാലക്കുട സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ രാവിലെ 09:30ന് നടന്നു.നാല് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും,കൈറ്റ് മിസ്ട്രസ്സുമാരായ സ്റ്റോഫി ടീച്ചർ ബൈജി ടീച്ചർ എന്നിവർ സെമിനാറിൽ സെക്ഷനുകൾ കൈകാര്യം ചെയ്തു.പിടിഎ ഹാളിൽ വെച്ച് നടന്ന സെമിനാർ പ്രധാന അധ്യാപിയായ സിസ്റ്റർ മേബിൾ ഉദ്ഘാടനം ചെയ്തു.175 അമ്മാർ മെിനാറിൽ പങ്കെടുത്തു. പ്രാർത്ഥനാഗാനത്തിനു ശേഷം ഫിൽന സ്വാഗതം അറിയിച്ചു. ആദ്യം സെക്ഷൻ വിശദീകരിച്ചത് ഗീതിക ബിജുവാണ് . സാങ്കേതിക വിദ്യയുടെ വളർച്ചയെക്കുറിച്ചും അത് നിത്യജീവിതത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ എന്നതായിരുന്നു വിഷയം.ഫസ്ന നയിച്ച ക്ലാസ്സിൽ രഹസ്യകോഡുകളുടെ പ്രാധാന്യവും ഗൂഗിൾ ഉപയാഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യവും കുട്ടികളുടെ ഫോൺ ഉപയാഗത്തിന് എങ്ങനെ നിയന്ത്രണം കൈവരിക്കാം എന്നതിനെക്കുറിച്ചും അറിവ് നൽകി .സെക്ഷൻ മൂന്നിൽ സാൽമിഗ വ്യാജവാർത്തകൾ എന്താണെന്നും എങ്ങനെ എല്ലാം വ്യാജവാർത്തൾക്കെതിരെ പ്രതിരിക്കാമെന്നും ആണ് ചർച്ച ചെയ്തത് .നാലാത്തെ സെക്ഷൻ നേതൃത്വം വഹിച്ചത് ഏയ്ഞ്ചൽ റോസ്ആണ് ഇന്ന് നേരിടുന്ന ചതിക്കുഴികളെ കുറിച്ചാണ് സംസാരിച്ചത് നന്ദി പറഞ്ഞ് ഒരു മണിയാടെ സെമിനാർ അവസാനിപ്പിച്ചു.ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു.നന്ദി പറഞ്ഞ് ഒരു മണിയാടെ സെമിനാർ അവസാനിപ്പിച്ചു. 2022 ഏപ്രിൽ മാസത്തിൽ പബ്ലിഷ് ചെയ്യുന്ന എനിഗ്മാറ്റിക് ഹൊറൈസൺ എന്ന മാഗസീന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. മെയ് 23,24 ദിവസങ്ങളിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ എട്ട് കുട്ടികൾ പങ്കെടുത്തു. ലക്ഷ്മി മേനോൻ ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. 4 പേരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു.