എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കൊറോണയിലും അടിപതറാതെ കേരളം ..

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിലും അടിപതറാതെ കേരളം ..      
അതിജീവനത്തിൻ്റെ ഒരു മാതൃകയാണ് കേരളം എന്നും ലോകത്തിനു മുൻപിൽ രണ്ടു  പ്രളയം നേരിട്ട കേരളം കൊറോണയ്ക്കു മുന്നിലും നെഞ്ചു വിടർത്തി നിൽക്കുന്നതു കാണുമ്പോൾ നമ്മളാകുന്ന ഓരോ മലയാളികൾക്കും അഭിമാനിക്കാനുള്ള അവസരമാണിത്.

വൂഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ട മഹാമാരി വൈറസ് ലോകത്തെ കുറച്ചു കുറച്ചായി കാർന്നുതിന്നുകൊണ്ടിരിക്കുമ്പോഴും,  ചെറുത്തു നിന്ന ഈ കൊച്ചുനാട് ,ആരോഗ്യ രംഗത്ത് തലയുയർത്തി നിന്നിരുന്ന ലോകത്തിലെ വികസിത രാജ്യങ്ങളെയെല്ലാം പിൻതള്ളി മുൻനിരയിലെത്തി. പല വികസിത രാജ്യങ്ങളെയും കൊറോണ കീഴ്പ്പെടുത്തിയപ്പോൾ, കേരളത്തിലെ സർക്കാരിൻ്റെയും ജനങ്ങളുടെയും ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ ഈ മഹാമാരിയെ ചെറുത്തു നില്ക്കാൻ നമ്മെ സഹായിക്കുന്നു. കേരളത്തിലാണ് ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ജനുവരി 30-ന് ചൈനയിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് തൃശൂരാണ് രോഗം സ്ഥിരീകരിച്ചത്.എന്നാൽ വളരെ വേഗത്തിലുള്ള നമ്മുടെ ആരോഗ്യ വകുപ്പിൻ്റെ ഇടപെടൽ അതിനെ പിടിച്ചുകെട്ടാൻ സഹായിച്ചു.മറ്റുള്ള രാജ്യങ്ങൾ അവരുടെ വയോജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കുമ്പോൾ നമ്മുടെ ആരോഗ്യ പ്രവർത്തകർ 89, 93 വയസ്സുള്ള ദമ്പതികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. കൊറോണ പ്രതിരോധനത്തിനുള്ള പല സാങ്കേതിക വിദ്യകളും പല തരം ചികിത്സാ രീതികളും ഇന്ന് കേരളം പരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ കേരളം പല വൻ രാജ്യങ്ങളെയും പിൻതള്ളി മുന്നേറുന്നു. ഇനിയും കേരളീയർ പ്രാർത്ഥനയോടും സഹകരണത്തോടും, അച്ചടക്കത്തോടും, അധികൃതരുടെ വാക്കു അനുസരിക്കുകയും ചെയ്താൽ ഈ മഹാമാരിയെ നമുക്ക് പൂർണ്ണമായും മലയാള നാട്ടിൽ നിന്ന് തുരത്താൻ സാധിക്കും.

പിന്നീട് ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയവർക്കും അവരുടെ കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതുമുതൽ കേരളത്തെ രണ്ടാം വട്ടവും വൈറസ് കീഴടക്കി. പക്ഷേ കേരള ആരോഗ്യ - ആഭ്യന്തര വകുപ്പിൻ്റെ ചങ്കുറപ്പിൻ്റെ ബലം കൊണ്ടും വൈറസ് നമ്മുടെ മുമ്പിൽ കിഴടങ്ങി.

കൊറോണ കാലത്ത് കൈമെയ്യ് മറന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും പ്രാർത്ഥനയും നേരുന്നു .ശുചീകരണ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മറ്റെല്ലാ ഉദ്യോഗസ്ഥർക്കും നന്ദിയും പ്രാർത്ഥനയും.

സാന്ദ്ര കൃഷ്ണ
8 A എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം