എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ഇളം മനസിലെ പുതുജീവൻ
ഇളം മനസിലെ പുതുജീവൻ
ഒരു വിഷുക്കാല പുലരി.മിന്നുവിന്റെ ഈ വിഷുക്കാലം വളരെയേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. അവളുടെ ഈ വിഷുക്കാലത്തിന്റെ സമൃദ്ധിക്കും ഈ സന്തോഷത്തിനും പിന്നിൽ അവളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ആ കൂട്ടുകാരിയാണ്. ഈ ദിനവും കഞ്ഞു നാളിലെ ഓർമകളും അവർ പങ്കുവെച്ചു.ഈ സൗഹൃദത്തിനും, വിഷുക്കാലത്തിനും പിന്നിൽ ഒരു കഥയുണ്ട്. കഥയല്ല. ഇളം പൈതൽ നൽകിയ ജീവതത്തിന്റെ തുടിപ്പ് . ഒരു ചെറിയ കുടുബത്തിലെ കുട്ടിയായിരുന്നു മിന്നു. ഒരു കൊച്ചു ജിവനെപ്പോലും നോവിക്കാൻ അവൾക്ക് ഇഷ്ടമായിരുന്നില്ല. ചെടികളെ ഏറെ. സ്നേഹിച്ചിരുന്നു ആ കുട്ടി .അങ്ങനെയിരിക്കെ പരിസ്ഥിതി ദിനത്തിൽ എല്ലാവർക്കും സ്ക്കൂളിൽ നിന്നും എല്ലാവർക്കം ചെടി വിതരണം ചെയ്യുന്ന വിവരം അവർ അറിഞ്ഞു. മിന്നുവിനും ചങ്ങാതിമാർക്കും സന്തോഷമായി. "നല്ല പൂക്കളുണ്ടാകുന്ന ചെടി വേണം എനിക്ക്, മരങ്ങളുടേയുo ഉണ്ടാവും"....." മാങ്ങയുടെ മരം ഉണ്ടായാൽ മതിയായിരുന്നു "..... അവിടെ ആകെ ബഹളമായി. "ടീച്ചർ ഏതു ചെടി തരുന്നോ അതല്ലേ നമുക്ക് വാങ്ങാനാകൂ... അയ്യോ.. ആ കാര്യം മറന്നു പോയി ".... ടീച്ചർ വന്നു പറഞ്ഞു. " കുട്ടികളെ നമ്മുടെ ഗാർഡനിലാണ് ചെടികൾ വച്ചിട്ടുള്ളത്. നിങ്ങൾക്ക് പോയി ഇഷ്ടമുള്ള ഒരു ചെടി എടുക്കാം ". മിന്നുവും കൂട്ടരും അവർക്ക് ഇഷ്ടമുള്ള ചെടികൾ തിരഞ്ഞു. അ ചെടികൾക്കിടയിൽ എല്ലാവരാലും തട്ടിമാറ്റിയ ഒരു തൈ ഉണ്ടായിരുന്നു. അതിൽ ഉണങ്ങിയ കൊമ്പിൽ ആകെ രണ്ടിലകൾ മാത്രം.... മിന്നു ആ ചെടി സന്തോഷത്തോടെ എടുത്തു.മറ്റുള്ളവരെല്ലാം അവളുടെ ചെടിയെ കളിയാക്കി." ഒന്നു തൊട്ടാൽ വീഴും എന്ന രീതിയിലുള്ള ഇലകൾ, എത്ര നല്ല ചെടികളുണ്ട്, അതെടുത്തൂടെ ", എനിക്ക് ഇതുമതി അവൾ മനസറിഞ്ഞു പറഞ്ഞു. വീട്ടിലെത്തിയ അവൾ അച്ഛനെയും അമ്മയെയും വിളിച്ച് ചെടി കാണിച്ചു കൊടുത്തു ."മോളെ അവിടെ വേറെ ചെടി ഉണ്ടായിരുന്നില്ലേ?" അച്ഛൻ ചോദിച്ചു. " ഉണ്ട് അച്ഛാ .. ഏറെ ഉണ്ടായിരുന്നു. ഒരു പക്ഷെ ഞാൻ അത് എടുത്തിരുന്നെങ്കിൽ പാവം ഇതിനെ അവർ കളഞ്ഞേനെ.... നോക്കിക്കോ, ഞാൻ എന്റെ ചങ്ങാതിയെപ്പോലെ ഇതിനെ നോക്കും,വളർത്തിവലുതാക്കും. അവൾ ഏറെ പ്രതിക്ഷയോടെ ആ ചെടി നട്ടു. ദിവസങ്ങൾക്കുള്ളിൽ ആ ഇലകളും നിലംപതിച്ചു. എന്നിട്ടും അവൾ പ്രതീക്ഷ കൈവിട്ടില്ല. ദിവസവും അവൾ അതിനോട് സംസാരിച്ചു.സ്കൂളിലെയും വീട്ടിലെയും കാര്യങ്ങൾ അവൾ അതിനോട് പങ്കുവെച്ചു. ദിവസം തോറും മിന്നുവിന്റെ ഇടപഴകലാൽ ആ ചെടി പുതുപിറവിയെടുത്തു .ഇലകൾ കിളിർത്തു. പുതിയ ലോകത്തിലേക്ക് ആ ഇലകൾ എത്തി നോക്കി. തന്റെ പ്രിയ മിന്നുവിന് അവർ നന്ദി പറഞ്ഞു.ചെടിയുടെ പുതുപിറവിയൽ മിന്നു തുള്ളിച്ചാടി. കാലങ്ങൾ കഴിഞ്ഞു. മിന്നുവും കണികൊന്നയും അവരുടെ സൗഹൃദം വളർന്നു ഒരു പോറലും ഏൽക്കാതെ . ഇത്രയും സഹനം സഹിച്ച് മിന്നുവിന്റെ കൂട്ടുകാരി അവളുടെ മാത്രമായി വളർന്നു.അവളുടെ ജീവതത്തിന് നന്മയുടെയും സമൃദ്ധിയുടെയും പുത്തൻ വിഷുപ്പുലരി നൽകി.മിന്നുവിന്റെ ജീവിതം ഇതാണ്. ഏതൊരു ജീവനും വിലപ്പെട്ടതാണ്. നാം നിസ്സാരമായി തളളിക്കളയുന്ന പലതും നമ്മുടെ ജീവന് പുതിയ വഴിത്തിരി വേകുo.ഒരു ചെറുജിത്രാപ്പോലും നോവിക്കാതെ ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ