എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും നമ്മൾ
         പ്രകൃതി താണ്ഡവമാടിയ പ്രളയം കരഞ്ഞു കൊതിതീരാതെ ആകാശം അതിൽ നനഞ്ഞു കുതിർന്ന മനുഷ്യരും എന്നാൽ ഇത്രയും സംഭവിച്ചിട്ടും അതിനെ ധൈര്യത്തോടെ പൊരുതുന്ന കേരളം. ജാതിയും മതവും രാഷ്ട്രീയവും ഉപേക്ഷിച് ഒറ്റക്കെട്ടായി നിന്ന് നാം പൊരുതി. ഇതിനെല്ലാം നാം ധൈര്യത്തോടെ പൊരുതും എന്ന ആത്മവിശ്വാസമാണ് നമ്മുടെ കേരളത്തെ ഒരു പുതിയ യുഗപ്പിറവി ആയി മാറ്റാൻ കഴിഞ്ഞത്. അതിനൊരു ഉദാഹരണം കൂടിയാണ് നിപ്പ വൈറസും പ്രളയവും ഇപ്പോൾ കൊറോണ യും. ജാതിയും മതവും ഇല്ലാതെ പലരും പ്രളയത്തിൽ അകപ്പെട്ടപ്പോൾ ഒത്തുചേർന്നു കേരളം..
നിപ്പ വൈറസ് കേരളത്തിൽ പിടി മുറുകിയപ്പോൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒറ്റക്കെട്ടായ കേരളം. കേരളം ഇപ്പോൾ വലിയൊരു ഭീതിയിൽ അകപ്പെട്ടിരിക്കുകയാണ്. നമ്മുടെ ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിൽ കൊറോണ വൈറസ് ജനുവരി 30ന് സ്ഥിരീകരിച്ചു. നമ്മുടെ കേരളത്തിലെ ജനങ്ങളുടെ ജീവൻ അപഹരിക്കാൻ നോക്കുകയാണ് ഈ കൊറോണ വൈറസ്. എന്നാൽ നാം അതിനെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ്. സംസ്ഥാന സർക്കാരിൻറെ കൊറോണ പ്രതിരോധ പദ്ധതി പൂർണ്ണ വിജയഗാഥ തുടരുകയാണ്. ഇനി വരാനിരിക്കുന്നത് ഒരു വെല്ലുവിളിയുടെ കാലം തന്നെയാണ്. നമ്മുടെ എല്ലാവരുടെയും ജീവന് ഒരു ആപത്തും സംഭവിക്കാതിരിക്കാൻ എത്ര പേരാണ് പ്രയത്നിക്കുന്നത്. ഡോക്ടർ,നേഴ്സ്, പോലീസുകാർ അവരുടെ ജീവൻ പോലും നോക്കാതെ നമുക്ക് വേണ്ടി രാത്രി എന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്നു. ഈ ലോക്ക്‌ ഡൗൺ ഒരു പൂർണ്ണ വിജയം തന്നെയാണ്. ആ പൂർണ്ണ വിജയത്തിൽ നമുക്ക് ഓരോരുത്തർക്കും പങ്കുണ്ട്. അതിൽ മുഖ്യ പങ്ക് പോലീസിന് തന്നെയാണ്. കൊറോണ വൈറസ് നമ്മളെ ഒന്നടങ്കം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുകയാണ്. ഈ പ്രളയവും നിപയും വരെ വന്നിട്ടും ജാതിയും മതവും രാഷ്ട്രീയവും വരെ ഉപേക്ഷിച്ച് പൊരുതിയവരാണ് നമ്മൾ. മറികടക്കാം നമുക്ക് ഈ മഹാമാരിയെ. ഈ കൊറോണയെ തുരത്താൻ ഭയമല്ല വേണ്ടത് കരുതൽ മാത്രം.




ആതിര.സുനിൽ
8 A എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം