എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/*യാത്രാവഴികൾ*
*യാത്രാവഴികൾ*
കൊവിഡ്-19 എന്ന വൈറസിന്റെ പിടിയിലാണ് ഇന്ന് ലോകം. നൂറിലേറെ രാജ്യങ്ങളിൽ ഈ കുഞ്ഞൻ വൈറസ് ഇപ്പോൾ പടർന്നുപിടിച്ചിരിക്കുന്നു. അനേകരുടെ ജീവനെടുക്കാനും ഇതിനു സാധിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനിൽ നിന്നാണ് ഈ വൈറസ് വ്യാപനം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. കൊറോണ വൈറസ് കുടുംബത്തിലെ ഒരു പുതിയ അംഗത്തെയാണ് അവിടെ നിന്നും വിദഗ്ധർ കണ്ടെത്തിയത്. അതിനാൽ കൊറോണ വൈറസ് എന്നത് അറിയപ്പെട്ടു. പിന്നീട് ലോകാരോഗ്യ സംഘടന ഇതിന് കൊവിഡ്-19 എന്ന പേരു നൽകുകയും മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഏതു മൃഗത്തിൽ നിന്നാണ് ഈ വൈറസ് പടർന്നതെന്ന് ഇന്നും വ്യക്തമല്ല. എന്നാൽ പാമ്പ്,വവ്വാൽ,ഈനാംപേച്ചി തുടങ്ങിയവയിൽ നിന്നും പടർന്നതാണെന്ന് പലരും വിശ്വസിക്കുന്നു. അതിവേഗം വ്യാപിക്കുന്ന ഈ വൈറസിനെ പിടിച്ചുകെട്ടാനുളള പരിശ്രമത്തിലാണ് ശാസ്ത്രലോകം. വാക്സിൻ പരീക്ഷണം ഇന്നും തുടരുന്നു. കൊവിഡ്-19 മുക്തമായ ഒരു ലോകത്തിനായി പ്രതീക്ഷയോടെ, കരുതലോടെ, പ്രാർത്ഥനയോടെ നമുക്കായിരിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം