എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കൂട്ടുകാരോട്

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുക്കാരോട്

കൂട്ടുകാരെ നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നല്ലേ അല്ലെ? എല്ലാവരും വീട്ടിലാണല്ലോ? അതെ നമ്മൾ എല്ലാവരും പുറത്തിറങ്ങാനോ പാർക്കിൽ പോകാനോ കഴിയാതെ ലോക് ഡൗണിൽ ആയി പോയി. ഈ സമയം നമുക്ക് വേക്കേഷനാണ് അറിയാമല്ലോ.. പക്ഷെ നമ്മൾ ഒന്നോർക്കണം മാർച്ച് 10 തിയതി പ്രതിക്ഷിക്കാതെ നമ്മുടെ വിദ്യാലയങ്ങൾ അടച്ചു നമുക്ക് വർഷ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല? അതിൽ സങ്കടമുണ്ടോ കൂട്ടുകാരേ ഈ ഒരു വർഷം നമ്മളെ പഠിപ്പിച്ച് നമ്മുടെ കൂടെ ഒപ്പം കളിപ്പിച്ചും ചിന്തിപ്പിച്ചും ചിരിപ്പിച്ചും നിന്ന റ്റീച്ചർമാരെ ഓർക്കുന്നുണ്ടോ? നമ്മൾ അറിയാതെ പോയ ഒന്നുണ്ട് പഠിപ്പിച്ച വിഷയങ്ങൾ. തൻ്റെ കുഞ്ഞുങ്ങളെ കൊണ്ട് പരിക്ഷ എഴുതിപ്പിക്കാനും അവർ എഴുതി നല്ല മാർക്കും വാങ്ങിക്കണമെന്നും ആഗ്രഹിച്ച റ്റീച്ചർമാരെ നമ്മൾമറന്ന് പോകരുത് അധ്യാപകരോടും കൂട്ടുകാരോടും കൊച്ചു കൊച്ചു കുറുമ്പുകളും പരാതികളുമായി നമ്മൾ ഈ ഒരു വർഷം പിന്നിട്ടു ആ വിദ്യാലയത്തിനോട് നമ്മൾഎന്നും നീതി പുലർത്തണം. നമുക്ക് ഇപ്പോൾ അധ്യാപകരേയും വിദ്യാലയത്തിനേയും നമ്മുടെ കൂട്ടുകാരേയും മിസ്സ് ചെയ്യുന്നില്ലേ 'കൂട്ടുകാരെ....നമ്മുടെ അധ്യാപകർ വീട്ടിലിരിന്ന് നമുക്കായി തരുന്ന ഹോം വർക്കുകൾ. നമ്മൾ കൃത്യമായു ചെയ്യണം കാരണം നമുക്ക് വേണ്ടിയാണ് അവർഅത് അയച്ചു തരുന്നത്. പ്രാർത്ഥിക്കാം നമ്മുടെ നാടിനായി അധ്യപകർക്കായി ആരോഗ്യ പ്രവർത്തകർക്കായി അതിലുപരി നമുക്ക് നമ്മളെ തന്നെ സംരക്ഷിക്കാം. അതിനോടപ്പം നമ്മുടെ കുടുംബത്തേയും അതോടപ്പം ഒരു ദേശത്തേയും ഒരു രാജ്യത്തേയും ഈ ലോകത്തേയും ഒരു മയോടെ ഒറ്റകെട്ടയായ് അകലംപാലിച്ച് നിന്ന് കൊണ്ട് തകർത്തെറിയാം ഈ മഹാമാരിയെ.... നമ്മൾ കുഞ്ഞുമക്കൾക്കു ഒരു ഉണർവിനായി കാത്തിരിക്കാം നല്ല ഒരു ശുഭ പ്രതിക്ഷയോടെ........

അക്സ. എ.എസ്
1 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം