ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026-2027

സ്‌കൂളിലെപ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. ചടങ്ങ്ചാവക്കാട് മുനിസിപ്പൽ വാർഡ് കൗൺസിലർ കെ സി സുനിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് റ്റി.എൽ ജോർജ്ജ് അധ്യക്ഷത വഹിച്ചുനസ്‌റത്ത് കോൺവെന്റ് മദർ സുപ്പീരിയർ സി. മരിയ ജെയിൻ പഠനോപകരണ വിതരണം നടത്തി. എൽ. എഫ്. നേഴ്സറി സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് സി.ലിയ ലിസ്ബത്ത്, സ്‌റ്റാഫ് സെക്രട്ടറി ഫിലോമിന സി.എ. എന്നിവർ ആശം-സകൾ അർപ്പിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സി. സിമി മരിയ സ്വാഗതവും അധ്യാപക. പ്രതിനിധി സിനി. എം.എഫ് നന്ദിയും ആശംസിച്ചു. വിദ്യഭ്യാസ മന്ത്രിയുടെ സന്ദേശവും പ്രവേശന ഗാനവും പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മധുരപലഹാര വിതരണം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി.ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.


JUNE 5-WORLD ENVIRONMENT DAY

സ്കൂളിൽ പരിസ്‌ഥിതി ദിനം സമുചിതമായി ആചരിച്ചു ഹെഡ്‌മിസ്ട്രസ്സ് സി. സിമി മരിയ സ്വാഗതം പറഞ്ഞു.. വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് സഫ്വാൻ പരിസ്‌ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് കൗൺസിലർ കെ സി സുനിൽ  പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിന പ്രസംഗം, ഗാനം, റാലി, വൃക്ഷ തൈ നടീൽ ,പതിപ്പ് തയ്യാറാക്കൽ ,പ്ലക്കാർഡ് തയ്യാറാക്കൽ, ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. യോഗത്തിന് അധ്യാപിക ലിയ നന്ദി പറഞ്ഞു.സി.അലീന,സി.ലിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.