ഈ പ്രപഞ്ചമാകെ പകർന്നീടും
മഹാമാരിയിൽ നാം തകർന്നീടവേ
മനുഷ്യർ തമ്മിൽ അകന്നു കഴിയവേ
കരങ്ങൾ തമ്മിൽ ചേർത്തീടാതെ
ശരീരം കൊണ്ടകന്നു നാം
വാതിൽ പൂട്ടി വീടിനുള്ളിൽ
നാം ഇരിക്കണം ഈ വൻ
വിപത്തിനെ തടഞ്ഞു നിർത്തുവാനായി
അതിന് ഒത്തുചേർന്നു നിന്നിടാം
അതിനായി പ്രതിരോധമാണ് പ്രതിവിധി
കൈകളിടയിൽ കഴുകുവാനും മറക്കരുതേ
നാളെ പുഞ്ചിരിക്കുവാനായി ഇന്ന് പൊരുതീടാം
കരുതി ഞാൻ ഇരിക്കണം'
പൊരുതി നാം ജയിച്ചിടും
അതുവരെ പ്രതിരോധമാണ് പ്രതിവിധി
നല്ലൊരു നാളെക്കായി കൂട്ടുകാരെ