പാലും തൈരും ബിസ്കറ്റുകളും
പ്ലാസ്റ്റിക്കിന്റെ കവറുകളിൽ
മധുരിക്കുന്ന ജ്യൂസുകൾ എല്ലാം
വർണ്ണ പ്ലാസ്റ്റിക് കുപ്പികളിൽ
ഒഴിവാക്കീടാം ഇവയെല്ലാം
ആരോഗ്യത്തിന് രക്ഷക്കായി
അമ്മയ്ക്കൊപ്പം മധുരിക്കുന്ന നാടൻ പാലും
അടയും വടയും ചോറും തൈരും
ആരോഗ്യത്തിൻ ശീലിക്കാം
പാഴായ് പോകും അവശിഷ്ടങ്ങൾ
ജൈവവളമായ് മാറ്റിടാം
അടുക്കളത്തോട്ടത്തിൽ എന്നെന്നും
അമ്മയെ നന്നായ് സഹായിക്കാം
വൃത്തി നിറഞ്ഞ ദിനചര്യകളും
നാടിൻ ആരോഗ്യ സമ്പത്ത്